അരവിന്ദ് കെജ്രിവാൾ
ഡൽഹി മുഖ്യമന്ത്രി / From Wikipedia, the free encyclopedia
ഇന്ത്യൻ റവന്യൂ സർവീസിലെ മുൻ ഉദ്യോഗസ്ഥനും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമാണ് അരവിന്ദ്കുമാർ കെജ്രിവാൾ എന്ന അരവിന്ദ് കേജ്രിവാൾ (ജ: ഓഗസ്റ്റ് 16, 1968). ജന ലോക്പാൽ ബില്ലിന്റെ കരട് രൂപപ്പെടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച ഇദ്ദേഹം വിവരാവകാശനിയമത്തിന്റെ നല്ല ഫലങ്ങൾ സാധാരണ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ പേരിലും പ്രസിദ്ധനാണ്.
വസ്തുതകൾ അരവിന്ദ് കെജ്രിവാൾ, ഡൽഹി മുഖ്യമന്ത്രി ...
അരവിന്ദ് കെജ്രിവാൾ | |
---|---|
ഡൽഹി മുഖ്യമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 14 February 2015 | |
മുൻഗാമി | President's rule |
ഓഫീസിൽ 28 December 2013 – 14 February 2014 | |
മുൻഗാമി | Sheila Dikshit |
പിൻഗാമി | President's rule |
എം.എൽ.എ., ഡൽഹി നിയമസഭ | |
പദവിയിൽ | |
ഓഫീസിൽ 2013 | |
മുൻഗാമി | ഷീല ദീക്ഷിത് |
മണ്ഡലം | ന്യൂ ഡൽഹി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1968-08-16) 16 ഓഗസ്റ്റ് 1968 (55 വയസ്സ്) ശിവാനി, ഹരിയാന |
രാഷ്ട്രീയ കക്ഷി | ആം ആദ്മി പാർട്ടി |
പങ്കാളി | സുനിത കേജ്രിവാൾ |
കുട്ടികൾ | രണ്ട് |
വിദ്യാഭ്യാസം | [മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം] |
അൽമ മേറ്റർ | ഖരഗ്പൂർ ഐ.ഐ.ടി |
വെബ്വിലാസം | www |
അടയ്ക്കുക
പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവർത്തികമാക്കുന്നതിനും നൽകിയ നേതൃത്തത്തെ മാനിച്ച് 2006ൽ ഇദ്ദേഹത്തിന് മാഗ്സെസെ അവാർഡ് ലഭിച്ചിട്ടുണ്ട്. 2012ൽ ഇദ്ദേഹം ആം ആദ്മി പാർട്ടി (AAP) രൂപീകരിക്കുകയും ഡൽഹിയിലെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനോടു മത്സരിച്ച് 25,864 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. യ 2022 ൽ വൻ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ അധികാരത്തിലെത്തി[1]