അവെനൽ
From Wikipedia, the free encyclopedia
അവനെൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കിങ്സ് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഹാൻഫോർഡ് നഗരത്തിന് 35 കിലോമീറ്റർ (56 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായിട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[5] ഹാൻഫോർഡ്-കൊർകൊറാൻ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. കിങ്സ് കൌണ്ടി മുഴുവനായും ഇതിൽ ഉൾപ്പെടുന്നു. പ്രദേശിക് വിസ്തൃതിയനുസരിച്ച് ഇത് കിങ്സ് കൗണ്ടിയിലെ ഏറ്റവും വലിയ നഗരമാണ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ജനസംഖ്യ 15,505 ആയിരുന്നു. ഇതിൽ അവനെൽ സംസ്ഥാന ജയിലിലെ അന്തേവാസികളായ തടവുകാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കാലിഫോർണിയ സംസ്ഥാനത്തിലെ സമൂഹത്തിൽ ആദ്യം പ്രവർത്തനമാരംഭിച്ച ജയിൽ ഇതായിരുന്നു. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ജയിലിനെ ആശ്രയിച്ചുള്ള തൊഴിലിലോ അല്ലെങ്കിൽ കാർഷിക വൃത്തിയെ ആശ്രയിച്ചുള്ള വ്യവസായങ്ങളിലോ പ്രവർത്തിക്കുന്നു. ജയിൽ ഏകദേശം ആയിരത്തിനുടുത്തു ജോലികൾ പ്രദേശവാസികൾക്കു നൽകുന്നു. 2015 ജനവരി ഒന്നിന് അവനെൽ നഗരത്തിലെ ജനസംഖ്യ 13,159 ആണെന്ന് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസ് കണക്കാക്കിയിരിക്കുന്നു.[6] അന്നേ ദിവസം വരെ അവനെൽ സംസ്ഥാന ജയിലിൽ 4,165 അന്തേവാസികൾ ഉണ്ടായിരുന്നു. ഇത് നഗരത്തിലെ മൊത്തം ജനസംഖ്യയുടെ 32 ശതമാനമാണ്.[7] ജയിൽ അന്തേവാസികളെ ഈ നഗരത്തിലെ പൌരന്മാരായി അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയും കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസും കണക്കാക്കുന്നു.
Avenal, California | |
---|---|
City | |
Avenal Theater | |
Location in Kings County and the state of California | |
Coordinates: 36°00′15″N 120°07′44″W | |
Country | United States of America |
State | California |
County | Kings |
Incorporated | September 11, 1979[1] |
• City Manager | Melissa Whitten[2] |
• ആകെ | 19.422 ച മൈ (50.302 ച.കി.മീ.) |
• ഭൂമി | 19.422 ച മൈ (50.302 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% |
ഉയരം | 807 അടി (246 മീ) |
(2016) | |
• ആകെ | 12,373 |
• ജനസാന്ദ്രത | 640/ച മൈ (250/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 93204 |
Area code | 559 |
FIPS code | 06-03302 |
GNIS feature IDs | 1660285, 2409764 |
വെബ്സൈറ്റ് | Avenal, California |