അൽബേനിയ
യൂറോപ്പിന്റെ തെക്കുകിഴക്ക് മെഡിറ്ററേനിയൻ തീരത്തുള്ള പരമാധികാര രാജ്യം / From Wikipedia, the free encyclopedia
യൂറോപ്പിന്റെ തെക്കുകിഴക്ക് മെഡിറ്ററേനിയൻ തീരത്തുള്ള പരമാധികാര രാജ്യമാണ് അൽബേനിയ /ælˈbeɪniə/ (സഹായം·വിവരണം). ഔദ്യോഗികനാമം: 'പീപ്പിൾസ് റിപ്പബ്ലിക് ഒഫ് അൽബേനിയ' (റിപ്പബ്ലിക്കാ പോപ്പുലർ എഷ്ക്വിപെരൈസ്). 'ഷ്ക്വിപെരി' എന്നാൽ കഴുകന്റെ നാട് എന്നാണർഥം. ടിറാനയാണ് തലസ്ഥാനം.
റിപ്പബ്ലിക് ഓഫ് അൽബേനിയ Republika e Shqipërisë | |
---|---|
ദേശീയ മുദ്രാവാക്യം: Ti Shqipëri më jep nder, më jep emrin shqipëtar (നിങ്ങൾ അൽബേനിയ എനിക്ക് ബഹുമാനം നൽകുന്നു, നിങ്ങൾ എനിക്ക് അൽബേനിയൻ എന്ന പേര് നൽകുന്നു.) | |
ദേശീയ ഗാനം: Himni i Flamurit ("പതാകയുടെ ദേശീയഗാനം") | |
Location of അൽബേനിയ (orange) on the European continent (white) — [Legend] | |
തലസ്ഥാനം and largest city | ടിരാന |
ഔദ്യോഗിക ഭാഷകൾ | അൽബേനിയൻ1 |
നിവാസികളുടെ പേര് | അൽബേനിയൻ |
ഭരണസമ്പ്രദായം | പാർലമെന്ററി ജനാധിപത്യം |
• രാഷ്ട്രപതി | ബുജാർ നിഷാനി |
• പ്രധാനമന്ത്രി | ഈദി രാമ |
Independence | |
• from the Ottoman Empire | November 28, 1912 |
1944 ഒക്ടോബർ | |
• ആകെ വിസ്തീർണ്ണം | 28,748 km2 (11,100 sq mi) (139th) |
• ജലം (%) | 4.7 |
• 2024 estimate | 3,600,523[1] (130th) |
• ജനസാന്ദ്രത | 134/km2 (347.1/sq mi) (63) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $19.944 billion[2] (110th) |
• പ്രതിശീർഷം | $6,797 (IMF) (97th) |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $21.500 billion |
• Per capita | $5,500 (IMF) |
ജിനി (2005) | 26.7 low |
എച്ച്.ഡി.ഐ. (2007) | 0.801 Error: Invalid HDI value · 68th |
നാണയവ്യവസ്ഥ | Lek (ALL) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 355 |
ISO കോഡ് | AL |
ഇൻ്റർനെറ്റ് ഡൊമൈൻ | .al |
|
ഈ മേഖലയിലെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വികസനകാര്യത്തിൽ ഏറ്റവും പിന്നിൽ നില്ക്കുന്ന അൽബേനിയ, സെർബിയയ്ക്കും ഗ്രീസിനും ഇടയ്ക്ക് ഏഡ്രിയാറ്റിക് കടൽത്തീരത്തു സ്ഥിതിചെയ്യുന്നു. വടക്ക് മോണ്ടെനെഗ്രൊ, തെക്കുകിഴക്ക് സെർബിയ( കൊസൊവോ), കിഴക്ക് മാസിഡോണിയ, തെക്ക് ഗ്രീസ്, പടിഞ്ഞാറ് അഡ്രിയാറ്റിക് കടൽ, തെക്കുപടിഞ്ഞാറ് ഇയോനിയൻ കടൽ എന്നിവയാണ് അൽബേനിയയുടെ അതിർത്തികൾ. അൽബേനിയയെ ഓട്റാൻടോ കടലിടുക്ക് ഇറ്റലിയുടെ തീരത്ത് നിന്നും വേർതിരിക്കുന്നു. രാജ്യത്തിന്റെ മധ്യഭാഗം മുഴുവനും തെ.വടക്കായിക്കിടക്കുന്ന ഡൈനാറിക് മലനിരകളാണ് (Dinaric mountains). ഇവ കിഴക്കു മാസിഡോണിയൻ സമതലങ്ങളോളം വ്യാപിച്ചിരിക്കുന്നു. അൽബേനിയയ്ക്കു കുറുകെയുള്ള ഗതാഗതം ദുർഘടവും പ്രായേണ ദുഷ്കരവുമാണ്.
2008-ൽ നാറ്റോ അംഗമായി[3]. യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് സാധ്യത കല്പ്പിക്കപ്പെടുന്ന രാജ്യമാണ്. മുൻ കമ്യൂണിസ്റ്റ് രാജ്യമായ അൽബേനിയ ഇന്ന് യൂറോപ്പിൽ ഏറ്റവുമധികം അഴിമതിയും മാഫിയാ പ്രവർത്തനവും ഉള്ള രാജ്യമാണ്.[4] ചരിത്രപരമായി നോക്കുമ്പോൾ ഈ പ്രദേശം ഗണ്യമായ പ്രാമാണ്യം അനുഭവിച്ചുപോന്നതായിക്കാണാം