ആൻഹുയി
From Wikipedia, the free encyclopedia
ചൈനയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ആൻഹുയി(安徽ⓘ).ആൻഹുയി പ്രവിശ്യ യാങ്സ്റ്റേ നദിയുടെയും ഹുവായ് നദിയുടെയും തടങ്ങൾക്ക് കുറുകെയാണ് നിലകൊള്ളുന്നത്. കിഴക്ക് ജിയാങ്സു പ്രവിശ്യ, തെക്കുകിഴക്ക് സെജിയാങ് പ്രവിശ്യ, തെക്ക് ജിയാങ്സി പ്രവിശ്യ, തെക്ക്പടിഞ്ഞാറ് ഹുബെയ് പ്രവിശ്യ, വടക്ക് ഷാൻഡോങ് പ്രവിശ്യ എന്നിങ്ങനെയാണ് ആൻഹുയി പ്രവിശ്യയുടെ അതിർത്തികൾ.
ആൻഹുയി പ്രവിശ്യ 安徽省 | |
---|---|
Name transcription(s) | |
• Chinese | 安徽省 (Ānhuī Shěng) |
• Abbreviation | AH / 皖 (pinyin: Wǎn) |
Map showing the location of ആൻഹുയി പ്രവിശ്യ | |
Capital (and largest city) | ഹെഫെയ് |
Divisions | 16 prefectures, 105 counties, 1845 townships |
• Secretary | ലി ജിൻബിൻ |
• Governor | ലി ഗുവൊയിങ് |
• ആകെ | 1,40,200 ച.കി.മീ.(54,100 ച മൈ) |
•റാങ്ക് | 22nd |
(2017)[2] | |
• ആകെ | 6,20,00,000 |
• റാങ്ക് | 8th |
• ജനസാന്ദ്രത | 440/ച.കി.മീ.(1,100/ച മൈ) |
• സാന്ദ്രതാ റാങ്ക് | 9th |
• Ethnic composition | Han – 99% Hui – 0.6% |
• Languages and dialects | Jianghuai Mandarin, Zhongyuan Mandarin, Gan, Wu, Huizhou |
ISO കോഡ് | CN-AH |
GDP (2017 [3]) | CNY 2.75 trillion USD 407.58 billion (13th) |
- per capita | CNY 44,206 USD 6,547 (24th) |
HDI (2014) | 0.720[4] (high) (25th) |
വെബ്സൈറ്റ് | www.ah.gov.cn (in Chinese) |
ആൻഹുയി | |||||||||||||||||||||||||||||||||||
Chinese | 安徽 | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Literal meaning | "An(qing) and Hui(zhou)" | ||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||
ആകെയുള്ള 34 ചൈനീസ് പ്രവിശ്യകളിൽ വിസ്തൃതിയിൽ 22 ആം സ്ഥാനവും, ജനസംഖ്യയിൽ എട്ടാം സ്ഥാനവും ജനസാന്ദ്രതയിൽ പന്ത്രണ്ടാം സ്ഥാനവും ആൻഹുയി പ്രവിശ്യക്കാണ്. ഹേഫെയ് ആണ് ആൻഹുയിയുടെ പ്രവിശ്യാ തലസ്ഥാനവും രണ്ടാമത്തെ ഏറ്റവും വലിയ നഗരവും.
ആൻഹുയി എന്നുള്ള പേര് രണ്ടു നഗരങ്ങളുടെ പേരിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ആൻക്വിങ് നഗരവും ഹുയിസോ നഗരവുമാണ് ആൻഹുയി എന്ന പേരിനു പുറകിലുള്ള നഗരങ്ങൾ. ആൻഹുയി യുടെ ചുരുക്കപ്പേര് വാൻ "ചൈനീസ്: 皖; പിൻയിൻ: wǎn" എന്നാണ്. പഴയ വാൻ രാജ്യം, വാൻ പർവതം, വാൻ നദി എന്നിവയെ ഓർമിച്ചുകൊണ്ടാണ് വാൻ എന്ന ചുരുക്കപ്പേര് നൽകിയത്.
പ്രവിശ്യാ ഭരണ സംവിധാനമാണ് ആൻഹുയി യിൽ ഭരണനിർവഹണം നടത്തുന്നത്. ഗവർണർ, പ്രവിശ്യാ കോൺഗ്രസ്, ജനങ്ങളുടെ രാഷ്ട്രീയ സ്ഥാനപതി കൂടിയാലോചനാ സമിതി, പ്രവിശ്യാ ഹൈക്കോടതി എന്നിവ ചേർന്നതാണ് ഭരണ സംവിധാനം. ചൈനയുടെ ഗവണ്മെന്റ് സംവിധാനത്തിൽ രാഷ്ട്രീയ പാരമ്പര്യം ഉള്ള പ്രവിശ്യയായി ആൻഹുയി അറിയപ്പെടുന്നു.
പ്രവിശ്യാ സർക്കാർ വകുപ്പുകൾ മാത്രമല്ല, 16 നഗരങ്ങളും, 62 കൗണ്ടികളും, 43 കൗണ്ടി തല ജില്ലകളും, 1522 ടൗൺഷിപ്പുകളും ആൻഹുയി സർക്കാർ സംവിധാനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 2016 ന്റെ അവസാനത്തിൽ ആൻഹുയി യിലെ രേഖപ്പെടുത്തിയ ജനസംഖ്യ 70.27 ദശലക്ഷമാണ്.
2017 ൽ ആൻഹുയി യിലെ ജിഡിപി 31 പ്രവിശ്യകളിൽ 12ആമതായിരുന്നു.