ഇക്വാല്യൂട്ട്
From Wikipedia, the free encyclopedia
ഇക്വാല്യൂട്ട് (/iˈkæluɪt/ ee-KAL-oo-it; Inuktitut: ᐃᖃᓗᐃᑦ [iqaluit] ("മത്സ്യത്തിന്റെ പ്രദേശം" എന്നർത്ഥം)[9] French: [ikalɥi(t)]) കനേഡിയൻ പ്രദേശമായ നുനാവട്ടിന്റെ തലസ്ഥാനവും, അവിടുത്തെ ഏറ്റവും വലിയ സമൂഹവും ഏക നഗരവുമാണ്. നഗരം സ്ഥിതിചെയ്യുന്ന തീരത്തെ വലിയ ഉൾക്കടലുമായി ബന്ധപ്പെട്ട് ഇത് 1942 മുതൽ 1987 വരെയുള്ള കാലത്ത് ഫ്രോബിഷർ ബേ എന്നറിയപ്പെട്ടിരുന്നു. 1987-ൽ അതിന്റെ പരമ്പരാഗത ഇനുക്റ്റിടട് പേര് പുനഃസ്ഥാപിക്കപ്പെട്ടു.
ഇക്വാല്യൂട്ട് ᐃᖃᓗᐃᑦ Frobisher Bay | |||
---|---|---|---|
Territorial capital city | |||
City of Iqaluit | |||
| |||
Coordinates: 63°44′55″N 068°31′11″W | |||
Country | Canada | ||
Territory | Nunavut | ||
Region | Qikiqtaaluk | ||
Electoral districts | Iqaluit-Manirajak Iqaluit-Niaqunnguu Iqaluit-Sinaa Iqaluit-Tasiluk | ||
Settled | 1942 | ||
Village status | 1974 | ||
Town status | 1980 | ||
City status | 19 April 2001 | ||
സ്ഥാപകൻ | Nakasuk | ||
• Mayor | Kenny Bell[6] | ||
• MLAs | Adam Arreak-Lightstone Pat Angnakak Elisapee Sheutiapik George Hickes | ||
• ആകെ | 52.50 ച.കി.മീ.(20.27 ച മൈ) | ||
• Population Centre | 9.55 ച.കി.മീ.(3.69 ച മൈ) | ||
• ആകെ | 7,740 | ||
• ജനസാന്ദ്രത | 150/ച.കി.മീ.(380/ച മൈ) | ||
• Population Centre | 7,082 | ||
• Population Centre density | 740/ച.കി.മീ.(1,900/ച മൈ) | ||
Demonym(s) | Iqalummiut | ||
സമയമേഖല | UTC−05:00 (EST) | ||
• Summer (DST) | UTC−04:00 (EDT) | ||
Canadian Postal code | X0A 0H0, X0A 1H0 | ||
ഏരിയ കോഡ് | 867 | ||
Telephone Exchanges | 222 (mobile), 975, 979 | ||
NTS Map | 025N10 | ||
GNBC Code | OATRP | ||
വെബ്സൈറ്റ് | iqaluit |
വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ രണ്ട് പ്രത്യേക പ്രദേശങ്ങളായി വിഭജിക്കപ്പെട്ടതിന് ശേഷം 1999 ൽ ഇക്വാല്യൂട്ട് നഗരം നുനാവട്ടിന്റെ തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടു. ഈ സംഭവത്തിനുമുമ്പ്, ഇക്വാല്യൂട്ട് നഗരം കനേഡിയൻ ആർട്ടിക്കിന് അല്ലെങ്കിൽ കാനഡയ്ക്ക് പുറത്ത് തീരെ അറിയപ്പെടാതിരുന്നതും ജനസംഖ്യയും സാമ്പത്തിക വളർച്ചയും വളരെ പരിമിതവുമായ ഒരു ചെറിയ നഗരമായിരുന്നു. നഗരത്തിന്റെ നുനാവട്ടിലെ ബാക്കി ഭാഗങ്ങളെപ്പോലെ, കാനഡയുടെ മറ്റ് ഭാഗങ്ങളിലേക്ക് റോഡുകളോ റെയിൽപ്പാതകളോ കപ്പലുകൾവഴിയുള്ള ബന്ധമോ ഇല്ലാതെയുള്ള ഒറ്റപ്പെട്ട് നിലനിൽക്കുന്നതും ചെലവേറിയ ഇറക്കുമതി വിതരണത്തെ ഏറെ ആശ്രയിക്കുന്നതുമായിരുന്നു ഇതിന് കാരണം.
2016 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 7,740 ആണ് (ജനസംഖ്യാ കേന്ദ്രം: 7,082). ഇത് 2011 ലെ സെൻസസിനെ അപേക്ഷിച്ച് 15.5 ശതമാനം വർധനവു കാണിക്കുന്നു. കാനഡയിലെ മറ്റേതൊരു തലസ്ഥാന നഗരത്തേക്കാളും ഏറ്റവും കുറഞ്ഞ ജനസംഖ്യയാണ് ഇക്വാല്യൂട്ടിലുള്ളത്.[7]