കരിമിഡ കടലിടുക്ക്
From Wikipedia, the free encyclopedia
കരിമിഡ കടലിടുക്ക് (ഇന്തോനേഷ്യൻ: സെലാത് കരിമാത) കരിമാത [1] അല്ലെങ്കിൽ കാരമാത[2] തെക്കേ ചൈന കടലിനെ ജാവാ കടലുമായി ബന്ധിപ്പിക്കുന്ന വിശാലമായ കടലിടുക്ക് ആണ്. സുമാത്ര, ബോർണിയോ (കലിമന്താൻ) എന്നീ ഇന്തോനേഷ്യൻ ദ്വീപുകളെ ഇത് വേർതിരിക്കുന്നു. ബെലിടങ് ദ്വീപ് (സുമാത്രയുടെ കിഴക്കൻ തീരത്ത്) പടിഞ്ഞാറ്, കിഴക്ക് ബോർണിയോ എന്നിവയാണ് അതിർത്തികൾ. ദക്ഷിണ ചൈനാ കടലും ജാവാ കടലുമായി തമ്മിൽ ബന്ധിപ്പിക്കുന്ന (മറ്റു കടലിടുക്കുകളിൽ ബംഗ്കാ, ഗാസ്പാർ സ്ട്രെയിറ്റുകൾ എന്നിവ ഉൾപ്പെടുന്നു) ഏറ്റവും വിസ്താരമുള്ള കടലിടുക്ക് ആണിത്. എന്നാൽ ഇതിൻറെ നിരവധി ദ്വീപുകളും പവിഴപ്പുറ്റുകളും ആ ഭാഗത്തിലെ നാവിഗേഷൻ കുറയ്ക്കുന്നു. തെക്ക് കിഴക്ക്, വടക്കുപടിഞ്ഞാറൻ വാർഷിക മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്.
Karimata Strait | |
---|---|
നിർദ്ദേശാങ്കങ്ങൾ | 2°05′S 108°40′E |
Type | strait |
തദ്ദേശീയ നാമം | [[[Indonesian ഭാഷ|Indonesian]]: Selat Karimata] Error: {{Lang}}: unrecognized language tag: Indonesian (help) (language?) |
Basin countries | ഇന്തോനേഷ്യ |
അവലംബം | Selat Karimata: Indonesia National Geospatial-Intelligence Agency, Bethesda, MD, USA |
1811-ലെ ഡച്ച് ഈസ്റ്റ് ഇൻഡീസിൽ ജാവയുടെ അധിനിവേശത്തിൽ ബ്രിട്ടീഷ് കപ്പലുകളുടെ ഒരു ആക്രമണ മാർഗ്ഗമായി ഇത് ഉപയോഗിച്ചിരുന്നു. ഇൻഡോനേഷ്യൻ എയർ എഷ്യൻ ഫ്ളൈറ്റ് 8501 തകർന്ന സ്ഥലമായിരുന്നു ഇത്. സെയിൽ ഇൻഡോനേഷ്യയുടെ 2016-ലെ എഡിഷൻ ("സെയിൽ കരിമിഡ സ്ട്രീറ്റ്") സ്ഥാനവും ഇതാണ്.