ഖോറാംഷഹർ
From Wikipedia, the free encyclopedia
ഖോറാംഷഹർ(പേർഷ്യൻ: خرمشهر [xoræmˈʃæhɾ], also romanized as Khurramshahr, അറബി: المحمرة, romanized as Al-Muhammerah) [1][2] ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിലെ ഖോറാംഷഹർ കൗണ്ടിയിലെ ഒരു നഗരവും തലസ്ഥാനവുമാണ്. 2016 ലെ സെൻസസ് പ്രകാരം 47,380 വീടുകളുണ്ടായിരുന്ന ഇവിടുത്തെ ജനസംഖ്യ 170,976 ആയിരുന്നു.[3]
ഖോറാംഷഹർ خرَمشَهر | |||||
---|---|---|---|---|---|
City | |||||
| |||||
Coordinates: 30°26′23″N 48°09′59″E | |||||
Country | Iran | ||||
Province | Khuzestan | ||||
County | Khorramshahr | ||||
Bakhsh | Central | ||||
(2016 census) | |||||
• ആകെ | 135,328 | ||||
സമയമേഖല | UTC+3:30 (IRST) | ||||
• Summer (DST) | UTC+4:30 (IRDT) |
അബദാനിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ (6.2 മൈൽ) വടക്കായി സ്ഥിതി ചെയ്യുന്ന ഒരു ഉൾനാടൻ തുറമുഖ നഗരമാണ് ഖോറാംഷഹർ. കരുൺ നദിയുടെ ഹാഫർ ഭുജവുമായി സംഗമിക്കുന്ന സ്ഥലത്തിനടുത്തുള്ള ഷത്ത് അൽ അറബ് ജലപാതയുടെ വലത് കരയിലേക്ക് നഗരം വ്യാപിച്ചുകിടക്കുന്നു. ഇറാൻ-ഇറാഖ് യുദ്ധത്തിൽ തകർന്നടിഞ്ഞ നഗരത്തിലെ ജനസംഖ്യ 1986 ലെ സെൻസസ് പ്രകാരം പൂജ്യമായിരുന്നു. എന്നിരുന്നാലും, യുദ്ധാനന്തരം പുനർനിർമ്മിക്കപ്പെട്ട ഖോറാംഷഹറിലെ ഏറ്റവും പുതിയ ജനസംഖ്യാ കണക്കെടുപ്പുകൾ സൂചിപ്പിക്കുന്നത് ജനസംഖ്യ ഏകദേശം അതിന്റെ യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയെന്നാണ്.