ഗ്ലെൻ ക്ലോസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഗ്ലെൻ ക്ലോസ് (ജനനം: 1947 മാർച്ച് 19) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയും സിനിമാ നിർമ്മാതാവുമാണ്. 1974 ൽ ലവ് ഫോർ ലൗവ് എന്ന സ്റ്റേജ് നാടകത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ പ്രൊഫഷണൽ രംഗപ്രവേശം നടത്തി. 1970 കളിലും 1980 കളുടെ തുടക്കത്തിലും ഒരു ന്യൂയോർക്ക് സ്റ്റേജ് അഭിനേതാവായി കൂടുതൽ കാലവും പ്രവർത്തിച്ചു. നാടകങ്ങളിലും മ്യൂസിക്കലുകളിലും ഒരുപോല സാന്നിദ്ധ്യമായിരുന്ന അവർ 1980 കളിൽ ബ്രോഡ്വേ തീയേറ്ററിന്റെ ബർണം (1980) ദ റിയൽ തിങ്ങ് (1983) എന്നിവയിലും അഭിനയിക്കുകയും ഇതിലെ വേഷത്തിന് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.
ഗ്ലെൻ ക്ലോസ് | |
---|---|
ജനനം | Glenn Close[1] (1947-03-19) മാർച്ച് 19, 1947 (77 വയസ്സ്) Greenwich, Connecticut, U.S. |
കലാലയം | College of William & Mary |
തൊഴിൽ | Actress, singer, producer |
സജീവ കാലം | 1974–present |
ജീവിതപങ്കാളി(കൾ) | Cabot Wade
(m. 1969; div. 1971)James Marlas
(m. 1984; div. 1987)David Evans Shaw
(m. 2006; div. പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ) |
പങ്കാളി(കൾ) | John Starke (1987–91) |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | William Close Bettine Moore Close |
പുരസ്കാരങ്ങൾ | Full list |
ഒപ്പ് | |
1982 ൽ ദ വേൾഡ് അക്കോഡിങ് ടു ഗാർപ്പിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തുകയും തുടർന്ന് ദ് ബിഗ് ചിൽ (1983), ദ നാച്ചുറൽ (1984) എന്നീ ചിത്രങ്ങളിൽ സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ മൂന്നു ചിത്രങ്ങളിലേയും വേഷങ്ങൾ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനു കാരണമായി.