ഡയക്ലീഷൻ
From Wikipedia, the free encyclopedia
റോമൻ ചക്രവർത്തിയും (284-305) പരിഷ്കർത്താവുമായിരുന്നു ഡയക്ലീൻ. ഗയസ് ഓറീലിയസ് വലേറിയസ് ഡയക്ലിഷ്യാനസ് എന്നാണ് പൂർണമായ പേര്. ഡാൽമേഷ്യയിൽ ഡയോക്ലീഷ്യയിലെ (ഇപ്പോൾ യുഗോസ്ലാവിയയിൽ) സലോണയിൽ (?) ഇദ്ദേഹം 245-ൽ ജനിച്ചു.[3] ഇദ്ദേഹത്തിന്റെ ആദ്യകാലനാമം ഡയക്ലസ് എന്നായിരുന്നു. സൈന്യത്തിൽ ഉന്നത ശ്രേണിയിലെത്തിയ ഇദ്ദേഹം നിരവധി യുദ്ധങ്ങളിൽ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. റോമിലെ നുമേറിയൻ ചക്രവർത്തിയുടെ മരണശേഷം സൈനികർ ഡയക്ലസിനെ 284-ൽ ഭരണാധികാരിയാക്കി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞ ശേഷം, നുമേറിയന്റെ സഹചക്രവർത്തി (കാറിനസ്) യുടെ കൂടി മരണശേഷമാണ് ഇദ്ദേഹം പൂർണ ഭരണാധികാരിയായിത്തീർന്നത്. ചക്രവർത്തിയായ ശേഷം ഇദ്ദേഹം ഡയക്ലിഷൻ എന്ന പേരു സ്വീകരിച്ചു.
വസ്തുതകൾ ഡയക്ലീഷൻ, ഭരണകാലം ...
ഡയക്ലീഷൻ | |
---|---|
51st Emperor of the Roman Empire | |
ഭരണകാലം | 20 November 284 – 1 April 286 (alone) 1 April 286 – 1 May 305 (as Augustus of the east, with Maximian as Augustus of the west)[1] |
പൂർണ്ണനാമം | Diocles (full name unknown) (from birth to accession); Caesar Gaius Aurelius Valerius Diocletianus Augustus (as emperor)[2] |
ജനനം | c. 22 December 244 |
ജന്മസ്ഥലം | Salona (now Solin, Croatia) |
മരണം | 3 December 311 (aged 66) |
മരണസ്ഥലം | Aspalathos (now Split, Croatia) |
അടക്കം ചെയ്തത് | Diocletian's Palace in Aspalathos. His tomb was later turned into a Christian church, the Cathedral of St. Domnius, which is still standing within the palace at Split. |
മുൻഗാമി | Numerian |
പിൻഗാമി | Constantius Chlorus and Galerius |
ജീവിതപങ്കാളി | Prisca |
അനന്തരവകാശികൾ | Valeria |
അടയ്ക്കുക