ദ അൺവെൽകം കമ്പാനിയൻ: എ സ്ട്രീറ്റ് സീൻ ഇൻ കെയ്റോ
From Wikipedia, the free encyclopedia
പ്രീ-റാഫേലൈറ്റ് ചിത്രകാരനായ ജോൺ വില്യം വാട്ടർഹൗസ് പ്രീ-റാഫേലൈറ്റ് ശൈലിയിൽ ചിത്രീകരിച്ച ഒരു ആദ്യകാല പെയിന്റിംഗ് ആണ് ദ അൺവെൽകം കമ്പാനിയൻ: എ സ്ട്രീറ്റ് സീൻ ഇൻ കെയ്റോ. 1873-ൽ പൂർത്തിയായ ഈ ചിത്രം റോയൽ സൊസൈറ്റി ഓഫ് ബ്രിട്ടീഷ് ആർട്ടിസ്റ്റ് ഗാലറിയിൽ പ്രദർശിപ്പിച്ചു.[1][2] 1951-ൽ പി. ഓൾഡ്മാൻ അതിനെ ടൗൺലേ ആർട്ട് ഗ്യാലറിയിലേക്ക് സംഭാവന ചെയ്തു. ആൻറണി ഹോബ്സൺ ഈ ചിത്രത്തിൻറെ ശരിയായ പേര് കണ്ടുപിടിക്കുന്നതുവരെ സ്പാനിഷ് ടാംബുരിൻ ഗേൾ എന്ന് ഈ ചിത്രം തെറ്റിദ്ധരിച്ചിരുന്നു.[1][2]വാട്ടർ ഹൌസ് പിന്നീട് ഇതേ യുവതിയെ തന്നെ ഇതേ വസ്ത്രത്തിൽ വാട്ടർ ഗേൾ എന്ന പേരിൽ മറ്റൊരു ചിത്രത്തിലും ചിത്രീകരിച്ചിരുന്നു.[1]
വസ്തുതകൾ The Unwelcome Companion: A Street Scene in Cairo, കലാകാരൻ ...
The Unwelcome Companion: A Street Scene in Cairo | |
---|---|
കലാകാരൻ | John William Waterhouse |
വർഷം | 1872 (1872)–1873 (1873) |
Medium | Oil on canvas |
അളവുകൾ | 59 cm × 49.5 cm (23 in × 19.5 in) |
സ്ഥാനം | Towneley Hall Art Gallery, Burnley |
അടയ്ക്കുക