ബേക്കർ ദ്വീപ്
From Wikipedia, the free encyclopedia
ഭൂമദ്ധ്യരേഖയ്ക്ക് വടക്കായി പസഫിക് മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന മനുഷ്യവാസമില്ലത്ത ഒരു അറ്റോൾ ആണ് ബേക്കർ ഐലന്റ് (/[invalid input: 'icon']ˈbeɪkər/) ഹോണോലുലുവിന് ഏകദേശം 3100 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. ഹവായിക്കും ആസ്ട്രേലിയയ്ക്കും ഏകദേശം നടുവിലായാണ് ഈ ദ്വീപ്. ഇത് അമേരിക്കൻ ഐക്യനാടുകളുടെ അധീനതയിലുള്ള ഒരു പ്രദേശമാണ്. 68 കിലോമീറ്റർ വടക്കുള്ള ഹൗലാന്റ് ദ്വീപാണ് ഏറ്റവും അടുത്തുള്ള ദ്വീപ്.
Geography | |
---|---|
Coordinates | 0°11′41″N 176°28′46″W |
Area | 2.1 km2 (0.81 sq mi) |
Coastline | 4.9 km (3.04 mi) |
Highest elevation | 8 m (26 ft) |
Administration | |
Demographics | |
Population | 0 |
0°11′41″N 176°28′46″W എന്ന സ്ഥാനത്തുള്ള ദ്വീപിന്റെ [1]വിസ്തീർണ്ണം 2.1 ചതുരശ്ര കിലോമീറ്ററാണ്. ദ്വീപിന്റെ കടൽത്തീരത്തിന് മൊത്തം 4.9 കിലോമീറ്റർ നീളമുണ്ട്. ഭൂമദ്ധ്യരേഖയോടടുത്ത പ്രദേശങ്ങളിലെ കാലാവസ്ഥയാണിവിടെ. മഴ കുറവാണ്. കാറ്റും വെയിലും ധാരാളമായുണ്ട്. അധികം ഉയരമില്ലാത്തതും മണ്ണുനിറഞ്ഞതുമായ ഭൂപ്രകൃതിയാണിവിടെയുള്ളത്. ദ്വീപിനു ചുറ്റും ഒരു പവിഴപ്പുറ്റു വലയമുണ്ട്.
ദ്വീപ് ഇപ്പോൾ ബേക്കർ ഐലന്റ് നാഷണൽ വൈൽഡ് ലൈഫ് റഫ്യൂജ് എന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ്. ഇത് അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്ത ഒരു ഭൂഭാഗവുമാണ്. സ്ഥിരതാമസമില്ലെങ്കിലും ഉദ്യോഗസ്ഥർ ഇവിടം സ്ഥിരമായി സന്ദർശിക്കാറുണ്ട്.