മിഖായേൽ താൾ
From Wikipedia, the free encyclopedia
ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിലൊരാളാണു സോവിയറ്റ് - ലാത്വിയയിൽ ജനിച്ച മിഖായേൽ താൾ ( Михаил Нехемьевич Таль , ജനനം: നവം 9, 1936 – ജൂൺ 28, 1992 ) എട്ടാമത്തെ ലോകചാമ്പ്യൻ കൂടിയാണ് താൾ. മിഷ എന്ന വിളിപ്പേരുള്ള താൾ ഡോക്ടറായ പിതാവിന്റെ ചെസ്സ് കരുനീക്കങ്ങൾ കണ്ട് ആകൃഷ്ടനായി ആണ് ചെസ്സിന്റെ ലോകത്തിലേയ്ക്കു കടന്നു വന്നത്. പിന്നീട് റിഗയിലെ ചെസ്സ് ക്ലബ്ബിൽ ചേർന്ന താൾ അതിവേഗം ദേശീയതലത്തിൽ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. 1957 ൽ ഗ്രാൻഡ് മാസ്റ്റർ പദവി നൽകപ്പെട്ടു. ചെസ്സിനെക്കുറിച്ചുള്ള അനേകം അടിസ്ഥാന ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് താൾ.
വസ്തുതകൾ മിഖായേൽ താൾ, മുഴുവൻ പേര് ...
മിഖായേൽ താൾ | |
---|---|
മുഴുവൻ പേര് | Latvian: Mihails Tāls Mikhail Nekhemievich Tal |
രാജ്യം | സോവിയറ്റ് യൂണിയൻ, (ലാത്വിയ) |
ജനനം | November 9, 1936 റിഗ, ലാത്വിയ |
മരണം | June 28, 1992[1] (aged 55) മോസ്കോ, റഷ്യ |
സ്ഥാനം | Grandmaster (1957) |
ലോകജേതാവ് | 1960–61 |
ഉയർന്ന റേറ്റിങ് | 2705 (January 1980) |
അടയ്ക്കുക