വൈറ്റ് പൈൻ
From Wikipedia, the free encyclopedia
വൈറ്റ് പൈൻ കൌണ്ടി ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തിൻറെ കിഴക്കൻ അതിരായ കൌണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 10,030.[1] കൌണ്ടി സീറ്റ് എലി പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്.[2]
White Pine County, Nevada | |
---|---|
County | |
White Pine County | |
White Pine County Courthouse in Ely | |
Location in the U.S. state of Nevada | |
Nevada's location in the U.S. | |
സ്ഥാപിതം | 1869 |
Named for | Limber Pine |
സീറ്റ് | Ely |
വലിയ പട്ടണം | Ely |
വിസ്തീർണ്ണം | |
• ആകെ. | 8,897 sq mi (23,043 km2) |
• ഭൂതലം | 8,876 sq mi (22,989 km2) |
• ജലം | 21 sq mi (54 km2), 0.2% |
ജനസംഖ്യ | |
• (2010) | 10,030 |
• ജനസാന്ദ്രത | 1.1/sq mi (0/km²) |
Congressional district | 4th |
സമയമേഖല | Pacific: UTC-8/-7 |
Website | whitepinecounty |
എലി പട്ടണം ഷോഷോൺ ഇന്ത്യൻ റിസർവ്വേഷൻ പട്ടണത്തിൻറെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇതിൻറെ ഭാഗങ്ങൾ ഏകീകരിക്കപ്പെട്ടിരിക്കുന്നു. റിസർവ്വേഷൻറെ വിസ്തൃതി 104.99 ഏക്കറാണ് (0.4249 km²). 2000 ലെ സെൻസസിൽ ഈ റിസർവ്വേഷനുള്ളിലെ 133 ആണ്. ഈ കൌണ്ടിയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഗ്രാമീണ മേഖലകളാണ്. ഗ്രെയ്റ്റ് ബേസിൻ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഈ കൌണ്ടിയ്ക്ക് ഉള്ളിലായിട്ടാണ്. കൌണ്ടിയിലെ മലനിരകളിൽ സാധാരണയായി വളർന്നിരുന്ന ലിംബർ പൈൻ മരങ്ങളെ വൈറ്റ് പൈൻ എന്നു പഴയകാലത്തു വിളിച്ചിരുന്നു. ഇതിൽ നിന്നാണ് കൌണ്ടിയ്ക്ക് ഈ പേരു ലഭിച്ചത്. 2009 കാലഘട്ടത്തിൽ ഐക്യനാടുകളിലെ ആത്മഹത്യാ ശതമാനത്തിൽ ഒൻപതാം സ്ഥാനമുണ്ടായിരുന്നു വൈറ്റ് പൈൻ കൌണ്ടിയ്ക്ക്.[3] 2014 ൽ ഇത് ആകെയുള്ള 3,100 യു.എസ്. കൌണ്ടികളിൽ അഞ്ചാം സ്ഥാനത്തായി.[4]