ഷാരൂഖ് ഖാൻ അഭിനയിച്ച ചലച്ചിത്രങ്ങൾ
From Wikipedia, the free encyclopedia
ഷാരൂഖ് ഖാൻ (ഹിന്ദി: शाहरुख़ ख़ान; ജനനം:1965 നവംബർ 2-ന്) ഇന്ത്യൻ ചലച്ചിത്ര നടനും നിർമ്മാതാവും ടെലിവിഷൻ അവതാരകനുമാണ്.[1] അദ്ദേഹം ദൂരദർശൻ പരമ്പരയായ ഫൗജി (1988) എന്ന സീരിയലിൽ ഒരു സൈനികൻറെ വേഷം അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തേക്കു പ്രവേശിച്ചു.[2] 1992-ൽ ഇറങ്ങിയ ദീവാന ഷാരൂഖ് ഖാൻറെ ആദ്യത്തെ ചലച്ചിത്രമായിരുന്നു.[3][4] തുടർന്ന് 1993-ൽ ഖാൻറെ ബാസിഗർ, ഡർ എന്നീ ത്രില്ലർ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ ബോക്സോഫീസിൽ വൻ വിജയം നേടി.[5]