സമാൻ ഷാ ദുറാനി
From Wikipedia, the free encyclopedia
1793 മുതൽ 1800 വരെ ദുറാനി സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു സമാൻ ഷാ ദുറാനി (c.1770 - 1844). ഇദ്ദേഹം തിമൂർ ഷാ ദുറാനിയുടെ അഞ്ചാമത്തെ പുത്രനും ദുറാനി സാമ്രാജ്യസ്ഥാപകൻ അഹ്മദ് ഷാ ദുറാനിയുടെ പൗത്രനുമായിരുന്നു. ദുറാനി സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് സമാൻ ഷാ. പിൻഗാമിയെ പ്രഖ്യാപിക്കാതെ തന്റെ പിതാവ് തിമൂർ ഷാ മരണമടഞ്ഞതിനു ശേഷം, പ്രമാണിമാരായ തന്റെ മറ്റു സഹോദരന്മാരെ പിന്തള്ളിയാണ് സമാൻ ഷാ ചക്രവർത്തിയായത്.
വസ്തുതകൾ സമാൻ ഷാ ദുറാനി, ഭരണകാലം ...
സമാൻ ഷാ ദുറാനി | |
---|---|
അഫ്ഗാനിസ്താനിലെ ദുറാനി സാമ്രാജ്യത്തിന്റെ ചക്രവർത്തി | |
ഭരണകാലം | 1793 - 1800 |
പൂർണ്ണനാമം | സമാൻ ഷാ ദുറാനി |
മുൻഗാമി | തിമൂർ ഷാ ദുറാനി |
പിൻഗാമി | മഹ്മൂദ് ഷാ ദുറാനി |
രാജവംശം | ദുറാനി സാമ്രാജ്യം |
പിതാവ് | തിമൂർ ഷാ ദുറാനി |
അടയ്ക്കുക