സുഭാസ് ചന്ദ്ര ബോസ്
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവ് / From Wikipedia, the free encyclopedia
സുഭാഷ് ചന്ദ്രബോസ് (Bn-সুভাষচন্দ্র বসু ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945സംശയാസ്പദം) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുവാൻ പോകുന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.
സുഭാസ് ചന്ദ്ര ബോസ് | |
---|---|
সুভাষচন্দ্র বসু | |
ജനനം | സുഭാഷ് ചന്ദ്രബോസ് (1897-01-23)23 ജനുവരി 1897 |
മരണം | 18 ഓഗസ്റ്റ് 1945(1945-08-18) (പ്രായം 48)[1] |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | Ravenshaw Collegiate School, Cuttack |
കലാലയം | University of Calcutta University of Cambridge |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി |
സ്ഥാനപ്പേര് | President of Indian National Congress (1938) Head of State, Prime Minister, Minister of War and Foreign Affairs of Provisional Government of Free India based in the Japanese-occupied Andaman and Nicobar Islands (1943–1945) |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1921–1940, ഫോർവേഡ് ബ്ലോക്ക് faction within the Indian National Congress, 1939–1940 |
ജീവിതപങ്കാളി(കൾ) | or companion,[2] Emilie Schenkl (secretly married without ceremony or witnesses in 1937, unacknowledged publicly by Bose.[3]) |
കുട്ടികൾ | Anita Bose Pfaff |
മാതാപിതാക്ക(ൾ) | Janakinath Bose (father) Prabhavati Devi (mother) |
ബന്ധുക്കൾ | Bose family |
ഒപ്പ് | |
പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.