സെർജി യെസനിൻ
റഷ്യൻ കവി / From Wikipedia, the free encyclopedia
റഷ്യൻ കവിയായിരുന്ന സെർജി അലെക്സാൻഡ്രോവിച്ച് യെസനിൻ (1895-1925), റഷ്യയിലെ കോൺസ്റ്റാന്റിനോവിൽ ഒരു കർഷകകുടുംബത്തിലാണ് ജനിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ റഷ്യൻ കവികളിൽ ഒരാളാണ് ഇദ്ദേഹം.[1] 17 വയസ്സുള്ളപ്പോൾ നാടു വിട്ട് മോസ്ക്കോവിലേക്കും പിന്നെ പെട്രോഗ്രാഡിലേക്കും ചേക്കേറിയ യെസനിൻ അവിടെ വച്ച് അലെക്സാൻഡർ ബ്ളോക്ക്, നിക്കോളയ് ക്ളുയേഫ് തുടങ്ങിയ കവികളെ പരിചയപ്പെട്ടു. ഈ സാഹിത്യകാരന്മാർ അദ്ദേഹത്തിലെ സാഹിത്യസപര്യയെ പരിപോഷിപ്പിച്ചു. ആദ്യത്തെ കവിതാസമാഹാരം റാദുനിസ്ത (മരിച്ചവർക്കുള്ള ചടങ്ങുകൾ) 1916 ൽ പ്രസിദ്ധീകരിച്ചു.
വസ്തുതകൾ Sergei Yesenin, ജനനം ...
Sergei Yesenin | |
---|---|
ജനനം | Sergei Alexandrovich Yesenin (1895-10-03)3 ഒക്ടോബർ 1895 |
മരണം | 28 ഡിസംബർ 1925(1925-12-28) (പ്രായം 30) Leningrad, Soviet Union |
അന്ത്യ വിശ്രമം | Vagankovo Cemetery, Moscow |
ദേശീയത | Russian |
തൊഴിൽ | Lyrical poet |
പ്രസ്ഥാനം | Imaginism |
ജീവിതപങ്കാളി(കൾ) | Anna Izryadnova (1913–1916) Zinaida Reich (1917–1921) Isadora Duncan (1922–1925) Sophia Tolstaya (1925; his death) |
അടയ്ക്കുക