ഹുലഗു ഖാൻ
പേർഷ്യയുടെ ആദ്യ മംഗോൾ ഭരണാധികാരി / From Wikipedia, the free encyclopedia
ഹുലഗു ഖാൻ, അഥവാ ഹ്യുലെഗ്യു അല്ലെങ്കിൽ ഹുലെഗു (ക്രി. വ. 1217 - 1265), പതിമൂന്നാം നൂറ്റാണ്ടിലെ ഒരു മംഗോൾ ഭരണാധികാരി ആയിരുന്നു. മംഗോളിയയിൽ ജനിച്ച ഇദ്ദേഹം പിന്നീട് പടിഞ്ഞാറൻ ഏഷ്യയുടെ വലിയ ഭാഗവും കീഴടക്കി. ജെങ്കിസ് ഖാന്റെ പൗത്രൻ ആയിരുന്ന ഇദ്ദേഹം അറീഖ് ബൊകെ, മൊൻഗ്കെ ഖാൻ, കുബ്ലൈ ഖാൻ എന്നിവരുടെ സഹോദരനും ആയിരുന്നു. തൊളൂയി, കെറെയ്ദ് രാജകുമാരി സുർഘാഘ്താനി ബേകി എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. അറബികളിൽ നിന്ന് ബാഗ്ദാദ് കീഴടക്കിയ ഇദ്ദേഹമാണ് പേർഷ്യൻ ഇൽഖാനി സാമ്രാജ്യത്തിന് തുടക്കമിട്ടത്. ഇതിന്റെ പിന്തുടർച്ചയായി പിൽക്കാലത്ത് സ്വതന്ത്ര പേർഷ്യൻ, ഇറാനിയൻ രാഷ്ട്രങ്ങൾ നിലവിൽ വന്നു.
വസ്തുതകൾ ഹുലഗു ഖാൻ ᠬᠦᠯᠡᠭᠦ ᠬᠠᠭᠠᠨ, ഭരണകാലം ...
ഹുലഗു ഖാൻ
| |
---|---|
14ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷീദ്-അൽ-ദിൻ ഹമദാനി വരച്ച ഹുലാഗു ഖാന്റെ ചിത്രീകരണം. | |
ഭരണകാലം | 1256 - 1265 ഫെബ്രുവരി 8 |
പിൻഗാമി | അബാഖ ഖാൻ |
രാജവംശം | ബോർജിഗിൻ |
പിതാവ് | തൊളൂയി |
മാതാവ് | സുർഘാഘ്താനി ബേകി |
കബറിടം | ഷാഹി ദ്വീപ്, ഉർമിയ തടാകം |
ഒപ്പ് | |
മതം | ബുദ്ധമതം[1][2] |
അടയ്ക്കുക