അൻഡോറ
From Wikipedia, the free encyclopedia
പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് അൻഡോറ /ænˈdɒrə/ (സഹായം·വിവരണം) (Catalan: Principat d'Andorra). വിസ്തീർണം 450 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അൻഡോറാ-ലാ-വെല്ല ആണ് തലസ്ഥാനം. പൈറീനെസ്സ് പർവ്വത നിരകൾക്ക് സമീപത്തായി സ്പെയിനിനും,ഫ്രാൻസിനും ഇടയിലായാണ് ഈ രാജ്യത്തിന്റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമാണ് അൻഡോറ. 2012ലെ കണക്കനുസരിച്ച് ജനസംഖ്യ 85,000. അൻഡോറയുടെ തലസ്ഥാന നഗരമായ അൻഡോറ ലാവെല്ല ആണ് യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം. സമുദ്ര നിരപ്പിൽ നിന്നും 1,023 മീറ്റെർ (3,356 അടി ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. എ.ഡി 988 ൽ നിർമ്മിക്കപ്പെട്ടെങ്കിലും ഇപ്പോഴത്തെ രാഷ്ട്രം നിലവിൽ വന്നതു എ.ഡി 1278 ൽ ആണ്. വളരെ സമ്പൽ സമൃദ്ധമായ ഒരു രാജ്യമാണ് അൻഡോറ. വിനോദസഞ്ചാരമാണ് പ്രധാന വരുമാനം. ഓരോ വർഷവും 10.2 ദശലക്ഷം ആളുകൾ അൻഡോറ സന്ദർശിക്കുന്നു എന്നാണ് കണക്ക്. അൻഡോറ യൂറോപ്യൻ യൂണിയനിൽ അംഗമല്ലെങ്കിലും, യൂറോ ആണ് പ്രധാന നാണയം. 1993ൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി. ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം അൻഡോറക്കാണ്. ഇവിടത്തെ ജനങ്ങളുടെ ശരാശരി ആയുസ്സ് 84 വർഷമാണ്.[6]
പ്രിൻസിപ്പാലിറ്റി ഓഫ് അൻഡോറ Principat d'Andorra | |
---|---|
ദേശീയ മുദ്രാവാക്യം:
| |
ദേശീയ ഗാനം:
| |
Location of അൻഡോറ (center of green circle) on the European continent (dark grey) — [Legend] | |
തലസ്ഥാനം and largest city | അൻഡോറ ല വെല്ല |
ഔദ്യോഗിക ഭാഷകൾ | കാറ്റലൻa |
വംശീയ വിഭാഗങ്ങൾ ([1]) | 36.6% അൻഡോറൻ 33.0% സ്പാനിഷ് 16.3% പോർച്ചുഗീസ് 6.3% ഫ്രഞ്ച് 7.8% മറ്റുള്ളവർ |
നിവാസികളുടെ പേര് | അൻഡോറൻ |
ഭരണസമ്പ്രദായം | ഭരണഘടനാനുസൃതമായ യൂണിറ്ററി പാർലമെന്ററി diarchy |
• സഹരാജകുമാരന്മാർ | ജൊവാൻ എന്രിക്ക് വിവ്സ് സിസിലിയ ഫ്രാങ്കോയിസ് ഹോളണ്ട് |
• പ്രതിനിധികൾ | ജോസഫ് മരിയ മൗറീ സിൽവി ഹുബക് |
• പ്രധാനമന്ത്രി | അന്തോണി മാർട്ടൽ |
നിയമനിർമ്മാണസഭ | ജനറൽ കൗൺസിൽ |
സ്വാതന്ത്ര്യം | |
• Paréage from the Crown of Aragon | 1278 |
• ആകെ വിസ്തീർണ്ണം | 467.63 km2 (180.55 sq mi) (191ആം) |
• ജലം (%) | 0.26 (121.4 ഹെ.)b |
• 2011 estimate | 85,082 [2] (199ആം) |
• 2011 census | 78,115 |
• ജനസാന്ദ്രത | 179.8/km2 (465.7/sq mi) (71ആം) |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $4.510 ശതകോടി[3] (155ആം) |
• Per capita | $53,383[4] (9ആം) |
ജിനി (2003) | 27.21c Error: Invalid Gini value |
എച്ച്.ഡി.ഐ. (2011) | 0.838[5] Error: Invalid HDI value · 32ആം |
നാണയവ്യവസ്ഥ | യൂറോ (€)d (EUR) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +376 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ade |
|