സ്പെയിനിലെ കോവിഡ്-19 പകർച്ചവ്യാധി
From Wikipedia, the free encyclopedia
കനേറി ദ്വീപിലെ ലാ-ഗൊമേറ എന്ന സ്ഥലത്ത് ജർമൻ വിനോദ സഞ്ചാരിയുടെ സാർസ് കോവ്-2 പരിശോധനാഫലം പോസിറ്റീവ് ആയതോടുകൂടി കോവിഡ് 19 രോഗം ആദ്യമായി സ്പെയിനിൽ 2020 ജനുവരി 31-നാണ് സ്ഥിരീകരിച്ചത്.[1] എന്നാൽ ഫെബ്രുവരി മധ്യത്തോട് കൂടി സാമൂഹിക വ്യാപനം ആരംഭിച്ചു.[6] മാർച്ച് 13-ഓടെ രാജ്യത്തെ 50 പ്രവിശ്യകളിലും കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു.
രോഗം | COVID-19 |
---|---|
Virus strain | SARS-CoV-2 |
സ്ഥലം | സ്പെയിൻ |
ആദ്യ കേസ് | ലാ ഗൊമേറ, കനേറി ദ്വീപുകൾ[1] |
Arrival date | 31 ജനുവരി 2020 (4 വർഷം, 2 മാസം, 2 ആഴ്ച and 4 ദിവസം) |
ഉത്ഭവം | വൂഹാൻ, ഹൂബെയ്, ചൈന[2][3] |
സ്ഥിരീകരിച്ച കേസുകൾ | |
സജീവ കേസുകൾ | 61,603 (PCR-confirmed)[4] |
ഭേദയമായവർ | 138,980[4][5] |
മരണം | 26,920[4][5] |
മാർച്ച് 14-ന് രാജ്യം മുഴുവൻ ലോക്ക്ഡൗൺ നടപ്പിലാക്കി.[7] മാർച്ച് അവസാനത്തോടെ മാഡ്രിഡിൽ രാജ്യത്തെ കൂടുതൽ കേസുകളും മരണങ്ങളും രേഖപ്പെടുത്തി. മാർച്ച് 25-ഓടെ സ്പെയിനിലെ കോവിഡ്-19 മരണസംഖ്യ ചൈനയെ മറികടക്കുകയും ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിക്ക് തൊട്ടുപിറകെ സ്ഥാനം പിടിക്കുകയും ചെയ്തു.[8] ഏപ്രിൽ 2-ന് 24 മണിക്കൂറിനിടെ 950 പേർ കോവിഡ്-19 ബാധ മൂലം മരണപ്പെട്ടതോടെ ഒറ്റ ദിവസം കൂടുതൽ പേർ മരണപ്പെട്ട രാജ്യമായി.[9] അടുത്തദിവസം മൊത്തം കോവിഡ്-19 ബാധിച്ച കേസുകളുടെ കാര്യത്തിൽ സ്പെയിൻ ഇറ്റലിയെ മറികടക്കുകയും അമേരിക്കയ്ക്ക് തൊട്ടുപിറകെ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.[10]
2020 മെയ് 13-ആയപ്പോഴേക്കും 2,28,691 സ്ഥിരീകരിക്കപ്പെട്ട കോവിഡ്-19 കേസുകളും 27,104 മരണങ്ങളും, 1,40,823 പേർക്ക് രോഗം ഭേദപ്പെടുകയും ചെയ്തു.[11] രോഗലക്ഷണങ്ങലില്ലാത്തവരെയും ലഘുവായ തോതിൽ മാത്രം ലക്ഷണങ്ങൾ കാണിക്കുന്നവരെയും ടെസ്റ്റ് ചെയ്യാൻ സാധ്യത ഇല്ലാത്തതിനാൽ യഥാർഥത്തിലുള്ള കേസുകളുടെ എണ്ണം വളരെ കൂടുതലായിരിക്കാനാണ് സാധ്യത.