ഭ്രമാത്മക സാഹിത്യം
From Wikipedia, the free encyclopedia
ഭ്രമകല്പനകളെ സാധൂകരിക്കും വിധമുള്ള പ്രതിപാദ്യ വിഷയം, പ്രമേയം, ശൈലി എന്നിവയിലൂന്നി എഴുതപ്പെട്ട രചനകളെ ഭ്രമാത്മക സാഹിത്യമായി പരിഗണിക്കുന്നു. ചരിത്രപരമായി, ഭ്രമകല്പനയിലൂന്നി രചിക്കപ്പെട്ട കൃതികളെല്ലാം തന്നെ എഴുത്തിനു പ്രാമുഖ്യം നൽകുന്ന, സാഹിത്യ കൃതികളാണ്. പക്ഷെ, 1960 കൾ മുതലിങ്ങോട്ട് ആധുനിക കലാരൂപങ്ങളായ സിനിമ, റ്റെലിവിഷൻ പരിപാടികൾ, സചിത്ര നോവലുകൾ (Graphic Novels), വീഡിയോ ഗെയിമുകൾ എന്നിവയ്ക്കൊപ്പം സംഗീതം, ചിത്രരചന മുതലായവയും ഭ്രമകല്പനകളാധാരമായ സർഗാത്മക രചനകൾ സംഭാവന ചെയ്തിട്ടുണ്ട്.