ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ
From Wikipedia, the free encyclopedia
നാല് ഫെഡറൽ സംസ്ഥാനങ്ങളുൾപ്പെടുന്ന ഒരു സ്വതന്ത്ര പരമാധികാര ദ്വീപുരാഷ്ട്രമാണ് ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ /ˌmaɪkroʊˈniːʒə/ ⓘ (എഫ്.എസ്.എം.) – പടിഞ്ഞാറു നിന്ന് കിഴക്കോട്ട്, യാപ്, ചൂക്, പോഹ്ൻപേ, കോസ്രേ – എന്നിവയാണിവ. ഇവ പറിഞ്ഞാറൻ പസഫിക് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആകെ 607-ഓളം ദ്വീപുകളാണീ രാജ്യത്തിന്റെ ഭാഗമായുള്ളത്. ആകെ കരഭൂമി 702 ചതുരശ്രകിലോമീറ്റർ വരും. ഭൂമദ്ധ്യരേഖയുടെ തൊട്ടു വടക്കായാണ് ദ്വീപുകളുടെ സ്ഥാനം. കിഴക്കു പടിഞ്ഞാറായി അളന്നാൽ ദ്വീപുകൾ തമ്മിൽ 2700 കിലോമീറ്റർ വരെ ദൂരമുണ്ട്. ന്യൂഗിനിയുടെ വടക്കുകിഴക്കായും, ഗുവാമിന്റെയും മറിയാന ദ്വീപുകളുടെയും തെക്കായും, നൗറുവിന്റെയും മാർഷൽ ദ്വീപുകളുടെയും പടിഞ്ഞാറായും, പലാവുവിന്റെയും ഫിലിപ്പീൻസിന്റെയും കിഴക്കായുമാണ് ദ്വീപുകളുടെ സ്ഥാനം.
ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ | |
---|---|
ദേശീയ മുദ്രാവാക്യം: "സമാധാനം, ഐക്യം, സ്വാതന്ത്ര്യം (Peace, Unity, Liberty)" | |
ദേശീയ ഗാനം: പേട്രിയട്ട്സ് ഓഫ് മൈക്രോനേഷ്യ | |
തലസ്ഥാനം | പാലികിർ |
വലിയ നഗരം | വെനോ |
ഭാഷകൾ | ഇംഗ്ലീഷ് (ദേശീയഭാഷ)അ |
വംശീയ വിഭാഗങ്ങൾ (2000) | 48.8% ചൂകെസെ 24.2% പോഹ്ൻപേയൻ 6.2% കോസ്രെയൻ 5.2% യാപീസ് 4.5% ഔട്ടർ യാപീസ് 1.8% ഏഷ്യൻ 1.5% പോളിനേഷ്യൻ 6.4% മറ്റുള്ളവർ 1.4% അറിയാത്ത വിഭാഗങ്ങൾ |
നിവാസികളുടെ പേര് | മൈക്രോനേഷ്യൻ |
ഭരണസമ്പ്രദായം | ഫെഡറൽ പ്രസിഡൻഷ്യൽ ജനായത്ത റിപ്പബ്ലിക്ക് |
• പ്രസിഡന്റ് | മാന്നി മോറി |
• വൈസ് പ്രസിഡന്റ് | അലിക് എൽ. അലിക് |
നിയമനിർമ്മാണസഭ | കോൺഗ്രസ്സ് |
സ്വതന്ത്രം | |
• സ്വതന്ത്ര അസോസിയേഷൻ കംപാക്റ്റ് (Compact of Free Association) | 1986 നവംബർ 3 |
• ആകെ വിസ്തീർണ്ണം | 702 km2 (271 sq mi) (188-ആമത്) |
• ജലം (%) | തുച്ഛം |
• 2009 estimate | 111,000[1] (181-ആമത്) |
• 2000 census | 107,000 |
• ജനസാന്ദ്രത | 158.1/km2 (409.5/sq mi) (75-ആമത്) |
ജി.ഡി.പി. (PPP) | 2009 estimate |
• ആകെ | 34.1 കോടി ഡോളർ (176-ആമത്) |
• പ്രതിശീർഷം | 2,664 ഡോളർ (117-അമത്) |
എച്ച്.ഡി.ഐ. (2010) | 0.614[2] Error: Invalid HDI value · 103-ആമത് |
നാണയവ്യവസ്ഥ | അമേരിക്കൻ ഡോളർ (USD) |
സമയമേഖല | UTC+10ഉം +11ഉം |
UTC+10 and +11 (നിലവിലില്ല) | |
ഡ്രൈവിങ് രീതി | റോഡിന്റെ വലതുവശം |
കോളിംഗ് കോഡ് | 691 |
ISO കോഡ് | FM |
ഇൻ്റർനെറ്റ് ഡൊമൈൻ | .fm |
അ. പ്രാദേശികഭാഷകളാണ് സംസ്ഥാനതലത്തിലും മുനിസിപ്പൽ തലത്തിലും ഉപയോഗിക്കുന്നത്. |
ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയുടെ കരഭൂമി ചെറുതാണെങ്കിലും ഈ രാജ്യത്തിന് പസഫിക് സമുദ്രത്തിലെ 2,600,000 ചതുരശ്രകിലോമീറ്റർ വരുന്ന കടലിനുമേൽ ആധിപത്യമുണ്ട്. പോഹ്ൻപൈ ദ്വീപിലെ പാലികീർ ആണ് തലസ്ഥാനം. ചൂക് അറ്റോളിലെ വെനോ ആണ് ഏറ്റവും വലിയ പട്ടണം.
മക്രോനേഷ്യ എന്ന പദം ഫെഡറേറ്റഡ് സ്റ്റേറ്റിനെയോ പ്രദേശത്തെ മുഴുവനുമോ വിവക്ഷിക്കാനുപയോഗിക്കാറുണ്ട്.
ഐക്യരാഷ്ട്രസഭ അനുവദിച്ചതനുസരിച്ച് അമേരിക്കൻ ഭരണത്തിൻ കീഴിലുള്ള ട്രസ്റ്റ് പ്രദേശമായിരുന്നു പണ്ട് മൈക്രോനേഷ്യ. 1979 മേയ് 10-ന് ഈ രാജ്യം സ്വന്തം ഭരണകൂടം സ്ഥാപിച്ചു. 1986 നവംബർ 3-ന് സ്വാതന്ത്ര്യം ലഭിച്ചശേഷം ഇത് പരമാധികാരരാജ്യമായി. എങ്കിലും അമേരിക്കൻ ഐക്യനാടുകളുമായി ഒരു സ്വതന്ത്ര സഹകരണ ഉടമ്പടി നിലവിലുണ്ട്.