കുബിലായ് ഖാൻ
From Wikipedia, the free encyclopedia
മംഗോൾ സാമ്രാജ്യത്തിന്റെ അഞ്ചാമത്തെ ഖഗാനും (വലിയ ഖാൻ) യുവാൻ രാജവംശത്തിന്റെ ആദ്യ ചക്രവർത്തിയും ആയിരുന്നു കുബിലായ് ഖാൻ (കുബ്ലൈ ഖാൻ /ˈkuːblaɪ/; മംഗോളിയൻ: Хубилай, ഹുബിലായ്; ചീന ഭാഷ: 忽必烈). ജെങ്കിസ് ഖാന്റെ രണ്ടാമത്തെ മകനായ ടോളൂയീ ഖാന്റെ നാലാമത്തെ മകനായിരുന്നു കുബിലായ്. 1260-ൽ മൂത്ത സഹോദരൻ മോങ്കേ ഖാന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന കുബിലായ് 1294-ൽ മരണമടഞ്ഞു.
കുബിലായ് സെറ്റ്സെൻ ഖാൻ യുവാൻ രാജവംശത്തിലെ ഷിസു ചക്രവർത്തി | |
---|---|
| |
പട്ടിൽ മഷിയും നിറങ്ങളും ഉപയോഗിച്ച് വരച്ച കുബിലായ് ഖാന്റെ ചിത്രം | |
ഭരണകാലം | 5 മേയ് 1260 – 18 ഫെബ്രുവരി 1294 |
കിരീടധാരണം | 5 മേയ് 1260 |
മുൻഗാമി | മോങ്കേ ഖാൻ |
പിൻഗാമി | തെമൂർ ഖാൻ |
പേര് | |
Mongolian:ᠬᠦᠪᠢᠯᠠᠢ ചൈനീസ്: 忽必烈 കുബിലായ് | |
Era dates | |
| |
Posthumous name | |
聖德神功文武皇帝 | |
Temple name | |
ഷീസൂ (世祖) സെറ്റ്സെൻ ഖാൻ (ᠰᠡᠴᠡᠨ ᠬᠠᠭᠠᠠᠨ) | |
പിതാവ് | ടോളൂയീ ഖാൻ |
മാതാവ് | സോർഘാഘ്താനീ ബേകീ |
കബറിടം | ബുർഖാൻ ഖാൽഡുൺ |
മതം | ടിബറ്റൻ ബുദ്ധ മതം |
അതുവരെ ഒന്നായി കിടന്നിരുന്ന മംഗോൾ സാമ്രാജ്യം കുബിലായുടെ ഭരണത്തിൽ പലതായി ഭിന്നിക്കപ്പെട്ടു. ചൈന, മംഗോളിയ, കൊറിയ എന്നീ ഭാഗങ്ങൾ കുബിലായ് നേരിട്ടു ഭരിച്ചപ്പോൾ ഇറാൻ കേന്ദ്രമായുള്ള ഇൽഖാനേറ്റും തെക്കൻ റഷ്യയിലെ ഗോൾഡൻ ഹോർഡും സ്വതന്ത്ര രാജ്യങ്ങളായി.[1][2][3]
ഭരണത്തിൽ ചീന സമ്പ്രദായങ്ങൾ സ്വീകരിച്ച കുബിലായ് പട്ടാള ഓഫീസർമാരുടെ അധികാരം പരിമിതപ്പെടുത്തി. പകരം പല സമുദായങ്ങളിൽനിന്നുമുള്ള പണ്ഡിതന്മാരുടെയും ബുദ്ധ സന്യാസിമാരുടെയും കൈകളിൽ ഭരണ അധികാരങ്ങൾ ഏൽപ്പിച്ചു. കനാലുകളും കെട്ടിടങ്ങളും നിർമ്മിച്ചും ഏകീകൃത കടലാസ് പണം അച്ചടിച്ചും കുബിലായുടെ സർക്കാർ കച്ചവടം പ്രോത്സാഹിപ്പിച്ച.
മതപരമായ വിഷയങ്ങളിൽ അത്ര കർക്കശക്കാരനായിരുന്നില്ല കുബിലായ് ഖാൻ. പന്ത്രണ്ട് പ്രവിശ്യകളിൽ എട്ടെണ്ണത്തിന്റെ ഗവർണ്ണർമാർ ഇസ്ലാം മത വിശ്വാസികൾ ആയിരുന്നു. മധുരയിൽനിന്നുമുള്ള സംഘ എന്ന ബുദ്ധ സന്യാസിയെ ധനകാര്യ വകുപ്പ് ഏൽപ്പിച്ചു. കുബിലായുടെ ഭരണകാലത്ത് മാർക്കോ പോളോ ഉൾപ്പെടെ നിരവധി യൂറോപ്യൻ സഞ്ചാരികൾ ചൈന സന്ദർശിച്ചു.