ദേശീയ ജനാധിപത്യ സഖ്യം
From Wikipedia, the free encyclopedia
2014 മെയ് 26 മുതൽ ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഘടകകക്ഷികളുടെ കൂട്ടായ്മയാണ് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് എന്നറിയപ്പെടുന്ന ദേശീയ ജനാധിപത്യ സഖ്യം അഥവാ എൻ.ഡി.എ. 2014 വരെ കേന്ദ്രത്തിൽ അധികാരം കയ്യാളിയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയ്ക്ക് ബദലായിട്ടാണ് 1998-ൽ എൻ.ഡി.എ രൂപീകരിക്കപ്പെട്ടത്.[2][3][4][5]
വസ്തുതകൾ ദേശീയ ജനാധിപത്യ സഖ്യം, ചെയർപേഴ്സൺ ...
ദേശീയ ജനാധിപത്യ സഖ്യം | |
---|---|
ചെയർപേഴ്സൺ | അമിത് ഷാ |
ലോക്സഭാ നേതാവ് | നരേന്ദ്ര മോദി (പ്രധാനമന്ത്രി) |
രാജ്യസഭാ നേതാവ് | പീയുഷ് ഗോയൽ |
സ്ഥാപകൻ | അടൽ ബിഹാരി വാജ്പേയി ലാൽ കൃഷ്ണ അധ്വാനി പ്രമോദ് മഹാജൻ (ഭാരതീയ ജനതാ പാർട്ടി) |
രൂപീകരിക്കപ്പെട്ടത് | 1998 |
രാഷ്ട്രീയ പക്ഷം | മധ്യ വലത് മുതൽ വലതുപക്ഷം വരെ |
ലോക്സഭയിലെ സീറ്റുകൾ | 293 / 543 |
രാജ്യസഭയിലെ സീറ്റുകൾ | 119 / 245 |
അടയ്ക്കുക