ഗാബോൺ
From Wikipedia, the free encyclopedia
മദ്ധ്യ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു കൊച്ചുരാജ്യമാണ് ഗാബോൺ റിപ്പബ്ലിക്ക്. കോംഗോ നദീതടപ്രദേശമായ ഗാബോൺ 1960-ൽ സ്വാതന്ത്ര്യം നേടുന്നതുവരെ ഫ്രഞ്ച് അധീനപ്രദേശമായിരുന്നു. ഇക്വറ്റോറിയൽ ഗിനി, കാമറൂൺ, റിപബ്ലിക് ഓഫ് കോംഗോ, ഗ്വീനിയ ഉൾക്കടൽ എന്നിവയാണ് അതിർത്തികൾ.
| |||||
ആപ്തവാക്യം: ഐക്യം,അധ്വാനം, നീതി | |||||
ദേശീയ ഗാനം: La Concorde | |||||
തലസ്ഥാനം | ലൈബ്രെവിൽ | ||||
രാഷ്ട്രഭാഷ | ഫ്രഞ്ച് | ||||
ഗവൺമന്റ്
പ്രസിഡന്റ് പ്രധാനമന്ത്രി |
റിപബ്ലിക് ഒമർ ബോംഗോ ജീൻ എഗേ ദോംഗ് | ||||
സ്വാതന്ത്ര്യം | ഓഗസ്റ്റ് 17, 1960 | ||||
വിസ്തീർണ്ണം |
2,67,667ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
1,389,201(2005) 13/ച.കി.മീ | ||||
നാണയം | സി എഫ് എ ഫ്രാങ്ക് (XAF ) | ||||
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) | ||||
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) | ||||
സമയ മേഖല | UTC+1 | ||||
ഇന്റർനെറ്റ് സൂചിക | .ga | ||||
ടെലിഫോൺ കോഡ് | +241 | ||||
ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചശേഷം ദശകങ്ങളോളം ഏകാധിപത്യഭരണത്തിൻ കീഴിലായിരുന്നു. അടുത്ത കാലത്തായി ജനാധിപത്യസ്ഥാപനത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ ജനസംഖ്യ, നിറഞ്ഞ പ്രകൃതി വിഭവങ്ങൾ, വിദേശ മൂലധനം എന്നിവകൊണ്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നാണ് ഗാബോൺ. കൊക്കോയും കാപ്പിയും നെല്ലും പഞ്ചസാരയും തുടങ്ങി കാർഷികോല്പന്നങ്ങളും വൻതോതിലുള്ള മാംഗനീസ് നിക്ഷേപവും ഗാബോണിനെ സമ്പൽസമൃദ്ധമാക്കുന്നു. ആഫ്രിക്കൻ നാടുകളിൽ എണ്ണ ഉല്പ്പാദനത്തിൽ അഞ്ചാം സ്ഥാനത്താണ് ഗാബോൺ. യുറേനിയവും സ്വർണവും ഖനനം ചെയ്യുന്ന സ്ഥലങ്ങൾ പലതുമുണ്ട്.
ഫ്രഞ്ചും,ബാണ്ടുവുമാണ് ഭാഷ.തലസ്ഥാനമായ ലിബ്രവില്ലെ ആധുനികനഗരത്തിന്റെ ലക്ഷണമെല്ലാമുണ്ടെങ്കിലും ഗാബോണിലെ വലിയൊരു പ്രദേശവും നിത്യഹരിതവനഭൂമികളാണ്. കാമറൂണും കോംഗോയും അതിരിടുന്ന ഗാബോണിന്റെ വനാന്തരങ്ങളിൽ താമസമുറപ്പിച്ചിരിക്കുന്ന ഗോത്രവർഗ്ഗക്കാരാണ് ബബോംഗോകൾ. ജീവിതരീതി കൊണ്ടും ആചാരാനുഷ്ഠാനങ്ങൾകൊണ്ടും ആഫ്രിക്കൻ വൻകരയിലെ മറ്റു പല ഗോത്രങ്ങളേക്കാൾ വേറിട്ടു നിൽക്കുന്നു ബബോംഗോകൾ.