ചട്ടമ്പിസ്വാമികൾ
കേരളത്തിന്റെ സാമൂഹിക നവോത്ഥാന നായകന്മാരിൽ ഒരാൾ / From Wikipedia, the free encyclopedia
ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വസ്തുതകൾ ചട്ടമ്പിസ്വാമികൾ, ജനനം ...
ചട്ടമ്പിസ്വാമികൾ | |
---|---|
ജനനം | 1853 ഓഗസ്റ്റ് 25 കൊല്ലൂർ, തിരുവനന്തപുരം |
മരണം | 1924 മേയ് 5 പന്മന ആശ്രമം പന്മന,കൊല്ലം |
ഉദ്ധരണി | "അനുകമ്പയാകുന്ന തേൻ കൊണ്ട് നിറഞ്ഞതാകണം മനുഷ്യമനസ്സ്" |
അടയ്ക്കുക