പാമ്പ്
From Wikipedia, the free encyclopedia
ഉരഗവർഗ്ഗത്തിൽ പെട്ട ജീവികൾ ആണ് പാമ്പുകൾ. ഇംഗ്ലീഷിൽ സ്നേക്ക് (Snake). 520 ജീനസ് കളിലായി 3900ത്തോളം സ്പീഷിസ് പാമ്പുകൾ ലോകത്ത് ഉണ്ട്[1]. ഇന്ത്യയിൽ 300ഓളം ഇനങ്ങളും. കേരളത്തിൽ നൂറിലധികം ഇനങ്ങളും.ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പ് ആണ്[2][3]. ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപാമ്പ് രാജവെമ്പാല [4], ഏറ്റവും വിഷ വീര്യമുള്ള പാമ്പ് ഇൻലാൻഡ് തായ്പാൻ [5], ഏറ്റവും വേഗതയേറിയ പാമ്പ് ബ്ലാക്ക് മാമ്പ, [6]ഏറ്റവും ഭാരം കൂടിയ വിഷപാമ്പ് ഗബൂൺ അണലി,[7]ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പ് ഗ്രീൻ അനാക്കോണ്ട [8],ഭൂമിയിൽ ജീവിച്ചിരുന്നതിൽ വെച്ച് എക്കാലത്തെയും ഏറ്റവും വലിയ പാമ്പ് ടൈറ്റാനോബൊവ [9] ,ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് ബാർബഡോസ് ത്രെഡ്സ്നേക്ക്.[10]
വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Infraorders ...
പാമ്പുകൾ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
ക്ലാഡ്: | Ophidia |
Suborder: | Serpentes Linnaeus, 1758 |
Infraorders | |
| |
World range of snakes (rough range of sea snakes in blue) |
അടയ്ക്കുക