വെബ്സൈറ്റ്
ഇന്റർനെറ്റ് വഴി ഉപയോഗിക്കുവാൻ പറ്റുന്നതും പരസ്പരം ബന്ധമുള്ളതുമായ വെബ് താളുകൾ / From Wikipedia, the free encyclopedia
ഒരു വെബ് സെർവറിൽ സൂക്ഷിച്ചിരിക്കുന്നതും ഇന്റർനെറ്റ് വഴി ഉപയോഗിക്കുവാൻ പറ്റുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതുമായ വെബ് താളുകൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ശബ്ദരേഖകൾ തുടങ്ങിയവയുടെ ശേഖരമാണ് ഒരു വെബ്സൈറ്റ് അഥവാ ജാലിക.
(എക്സ്.)എച്ച്.ടി.എൽ ((X)HTML) ഉപയോഗിച്ച് എഴുതപ്പെട്ടിരിക്കുന്ന ഡോക്യുമെന്റുകളാണ് ജാലീ താളുകൾ, ഇവ വെബ് സെർവറിൽ നിന്ന് ഉപയോക്താവിന്റെ വെബ് ബ്രൗസറിലേക്ക് എത്തിച്ച് പ്രദർശിപ്പിക്കുവാൻ സഹായിക്കുന്ന എച്ച്.ടി.ടി.പി. (HTTP) അല്ലെങ്കിൽ ചിലപ്പോൾ എച്ച്.ടി.ടി.പി. (HTTPS) എസ് എന്നീ പ്രോട്ടോകോളുകൾ വഴി ഉപയോഗിക്കാവുന്നവയാണ്.
എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്നവിധത്തിലുള്ള എല്ലാ വെബ്സൈറ്റുകളുടേയും കൂട്ടത്തെ സ൪വ്വലോകജാലി അഥവാ "വേൾഡ് വൈഡ് വെബ്" (World Wide Web) എന്ന് വിളിക്കുന്നു.
ജാലികയിലെ വിവരങ്ങൾ ലഭിക്കുന്നതിന് ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ട സോഫ്റ്റ്വെയർ ആണ് വെബ് ബ്രൗസർ അഥവാ പര്യയനി.