സൊമാലിയ
From Wikipedia, the free encyclopedia
കിഴക്കേ ആഫ്രിക്കയിൽ ആഫ്രിക്കയുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന ഭൂഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് സൊമാലിയ. (സൊമാലി: സൂമാലിയ; അറബി: الصومال transliteration: aṣ-Ṣūmāl), ഔദ്യോഗിക നാമം: സൊമാലി റിപ്പബ്ലിക്ക് (സൊമാലി: ജംഹൂരിയാദ്ദ സൂമാലിയ, അറബി: جمهورية الصومال transliteration: Jumhūriyyat aṣ-Ṣūmāl). മുൻപ് സൊമാലി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്നായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്. ജിബൂട്ടി (വടക്കുപടിഞ്ഞാറ്), കെനിയ (തെക്കുപടിഞ്ഞാറ്), ഏദൻ ഉൾക്കടൽ, യെമെൻ (വടക്ക്), ഇന്ത്യൻ മഹാസമുദ്രം (കിഴക്ക്), എത്യോപ്യ (പടിഞ്ഞാറ്) എന്നിവയാണ് സൊമാലിയയുടെ അതിർത്തികൾ. ഇന്ന് സൊമാലി ഭരണകൂടം നാമമാത്രമായി മാത്രമേ നിലനിൽക്കുന്നുള്ളൂ. സൊമാലിയയ്ക്ക് അംഗീകരിക്കപ്പെട്ട ഒരു കേന്ദ്രഭരണകൂടമോ ഒരു സ്വതന്ത്ര രാഷ്ട്രവുമായി ബന്ധപ്പെടുത്താവുന്ന എന്തെങ്കിലും സ്വഭാവ വിശേഷങ്ങളോ ഇല്ല. ഐക്യരാഷ്ട്രസഭ അംഗീകരിച്ച, താൽക്കാലിക ഫെഡെറൽ സർക്കാർ (അടുത്തകാലം വരെ ബൈദോവ മാത്രമായിരുന്നു ഇവരുടെ ഭരണത്തിൻ കീഴിൽ), അംഗീകരിക്കപ്പെടാത്ത സൊമാലിലാന്റ്, പണ്ട്ലാന്റ്, എന്നിവയുടെ അധികാരം വെവ്വേറെ ഭരണകൂടങ്ങളുടെ കയ്യിലാണ്. 1991-ൽ സൊമാലിയയുടെ പ്രസിഡന്റ് ആയിരുന്ന മൊഹമെദ് സിയാദിനെ യുദ്ധപ്രഭുക്കൾ പുറത്താക്കിയതിൽ പിന്നെ സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവിൽ സ്ഥിരമായി അക്രമം അരങ്ങേറി. സൊമാലിയയിലെ അഭയാർത്ഥികളുടെ ദൈന്യതയാർന്ന ചിത്രങ്ങൾ ലോകശ്രദ്ധ ആകർഷിച്ചിരുന്നു.
Somali Republic Soomaaliya الصومال Somalia | |
---|---|
ദേശീയ ഗാനം: Soomaaliyeey Toosoow Somalia, Wake Up | |
തലസ്ഥാനം and largest city | Mogadishu |
ഔദ്യോഗിക ഭാഷകൾ | സൊമാലി1 |
നിവാസികളുടെ പേര് | Somali |
ഭരണസമ്പ്രദായം | Transitional Federal Government |
• President | Abdullahi Yusuf Ahmed |
• Speaker | Sheikh Adan Mohamed Nur |
• Prime Minister | Nur Hassan Hussein |
Independence | |
• Date | June 26 & July 1 1960 |
• ആകെ വിസ്തീർണ്ണം | 637,661 km2 (246,202 sq mi) (42nd) |
• ജലം (%) | 1.6 |
• 2007 estimate | 9,118,773² (59th) |
• ജനസാന്ദ്രത | 13/km2 (33.7/sq mi) (198th) |
ജി.ഡി.പി. (PPP) | 2006 estimate |
• ആകെ | $5.26 billion (157th) |
• പ്രതിശീർഷം | $600 (148th) |
എച്ച്.ഡി.ഐ. (2007) | N/A Error: Invalid HDI value · Not Ranked |
നാണയവ്യവസ്ഥ | Somali shilling (SOS) |
സമയമേഖല | UTC+3 (EAT) |
UTC+3 (not observed) | |
കോളിംഗ് കോഡ് | +252 |
ISO കോഡ് | SO |
ഇൻ്റർനെറ്റ് ഡൊമൈൻ | .so (currently non-operational) |
|