അഗ്നെത ഫോൾട്ട്സ്കോഗ്
സ്വീഡിഷ് ഗായിക, ഗാനരചയിതാവ്, സംഗീതജ്ഞ, അഭിനേത്രി / From Wikipedia, the free encyclopedia
ആസെ അഗ്നെത ഫോൾട്ട്സ്കോഗ് (സ്വീഡിഷ് ഉച്ചാരണം: [aŋ²neːta ²fɛltskuːɡ] ⓘ (ജനനം: ഏപ്രിൽ 5, 1950) സ്വീഡിഷ് ഗായിക, ഗാനരചയിതാവ്, സംഗീതജ്ഞ, അഭിനേത്രി എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തയാണ്. 1968 ൽ തന്റെ ആദ്യ ആൽബമായിരുന്ന ‘അഗ്നെത ഫോൾട്ട്സ്കോഗ്’ പുറത്തിറങ്ങിയതിനുശേഷം സ്വീഡനിൽ അവർ ഗായികയെന്ന നിലയിൽ പേരെടുക്കുകയും ‘അബ്ബ’[1] എന്ന പോപ്പ് ഗ്രൂപ്പിലെ അംഗമായതോടെ അന്തർദ്ദേശീയ പ്രശസ്തി കൈവരിക്കുകയും ലോകവ്യാപകമായി[2] ഇതിന്റെ ഏകദേശം 380 ദശലക്ഷത്തിലധികം ആൽബങ്ങളും സിംഗിൾസും വിറ്റഴിക്കുകയും ചെയ്തതോടെ ചരിത്രത്തിൽ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിക്കപ്പെടുന്ന സംഗീതജ്ഞരുടെയിടയിൽ അവർ ചിരപ്രതിഷ്ട നേടുകയും ചെയ്തു.[3]
അഗ്നെത ഫോൾട്ട്സ്കോഗ് | ||
---|---|---|
ജനനം | Åse Agneta Fältskog (1950-04-05) 5 ഏപ്രിൽ 1950 (74 വയസ്സ്) Jönköping, Småland, Sweden | |
ദേശീയത | Swedish | |
മറ്റ് പേരുകൾ | Anna | |
തൊഴിൽ |
| |
സജീവ കാലം | 1967–1988, 2004-present | |
ജീവിതപങ്കാളി(കൾ) | Björn Ulvaeus
(m. 1971; div. 1980)Tomas Sonnenfeld
(m. 1990; div. 1993) | |
കുട്ടികൾ |
| |
മാതാപിതാക്ക(ൾ) | Ingvar Fältskog Birgit Johansson | |
Musical career | ||
വിഭാഗങ്ങൾ | ||
ഉപകരണ(ങ്ങൾ) |
| |
ലേബലുകൾ |
| |
| ||
പ്രമാണം:AFlogo3.gif | ||
വെബ്സൈറ്റ് | agnetha |
അബ്ബയുടെ അംഗങ്ങളുടെ വേർപിരിയലിനുശേഷം, 1980 കളിൽ ഫോൾട്ട്സ്കോഗ് മൂന്ന് ആൽബങ്ങളിലൂടെ വിജയം നേടുകയും സോളോ ആർട്ടിസ്റ്റായി ഒരു സിനിമയിൽ പ്രധാന വേഷവും നേടിയെടുത്തുവെങ്കിലും തൊണ്ണൂറുകളിൽ അവർ കൂടുതൽ ഏകാന്തയായിത്തീരുകയും പരസ്യപ്രചരണം[4] ഒഴിവാക്കുകയും സ്റ്റോക്ക്ഹോം കൗണ്ടി ദ്വീപായ എകെറോയിൽ[5] താമസിക്കുകയും[6] ചെയ്തു. 2004 ൽ ഒരു പുതിയ ആൽബം പുറത്തിറക്കുന്നതുവരെയുള്ള ഏകദേശം 17 വർഷത്തോളം ഫോൾട്ട്സ്കോഗ് സംഗീതം റെക്കോർഡുചെയ്യുന്നത് നിർത്തിവച്ചിരുന്നു.[7][8] ഗായിക 2013 ൽ ‘എ’ എന്ന പേരിലുള്ള ആൽബവുമായി വീണ്ടും മടങ്ങിയെത്തുകയും അത് ഇന്നുവരെയുള്ള അവരുടെ ഏറ്റവും ഉയർന്ന യുകെ ചാർട്ടിംഗ് സോളോ ആൽബമായിത്തീരുകയും ചെയ്തു.[9][10]