അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന
From Wikipedia, the free encyclopedia
ജ്യോതിശ്ശാസ്ത്രപഠനവും ഗവേഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന (ഐ.എ.യു.). വിവിധ രാജ്യങ്ങളിലെ ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് നിലവിൽവന്ന ഈ സംഘടന അന്തർദേശീയ ശാസ്ത്ര കൗൺസിലിന് കീഴിലാണ് പ്രവർത്തിക്കുന്നത്. 1919-ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ ആസ്ഥാനം പാരിസാണ്. ബെഞ്ചമിൻ ബെയ്ലോഡ് ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 2006 ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് ഈ സംഘടനയിൽ 85 രാഷ്ട്രങ്ങളിൽ നിന്നുള്ള 8858 അംഗങ്ങൾ ഉണ്ട്. അമച്വർ ജ്യോതിശാസ്ത്രജ്ഞർക്കും അംഗത്വം നല്കാറുണ്ട്. [2]
Union astronomique internationale (UAI) | |
രൂപീകരണം | ജൂലൈ 28, 1919; 104 വർഷങ്ങൾക്ക് മുമ്പ് (1919-07-28) |
---|---|
ആസ്ഥാനം | പാരിസ്, ഫ്രാൻസ് |
അംഗത്വം | 79 രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക അംഗങ്ങൾ 12,664 വ്യക്തിഗത അംഗങ്ങൾ[1] |
പ്രസിഡന്റ് | സിൽവിയ ടോറെസ്സ്-പീംബ്രെറ്റ് |
ജനറൽ സെക്രട്ടറി | പിയറോ ബെൻവെനുതി |
വെബ്സൈറ്റ് | IAU.org |
നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, മറ്റ് ഖഗോളീയ വസ്തുക്കൾ; പ്രതിഭാസങ്ങൾ തുടങ്ങിയവ നാമകരണം ചെയ്യുവാൻ അധികാരമുള്ള ഔദ്യോഗിക സമിതിയായി അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന ജനറൽ അസംബ്ളിയാണ് ഈ സംഘടനയുടെ പരമാധികാര സമിതി. മൂന്നു വർഷം കൂടുമ്പോൾ ചേരുന്ന ജനറൽ അസംബ്ളിയാണ് ശാസ്ത്രസംബന്ധിയായ തീരുമാനങ്ങൾ എടുക്കുന്നത്. 2006 ആഗസ്തിൽ ചെക്ക് തലസ്ഥാനമായ പ്രാഗിൽ ചേർന്ന 26-ാമത് ജനറൽ അസംബ്ളി ജ്യോതിശാസ്ത്ര സംബന്ധിയായ ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയുണ്ടായി. ഗ്രഹങ്ങളുടെ നിർവചനത്തെ പുനർനിർവചിച്ചുകൊണ്ട് അസംബ്ളി പാസ്സാക്കിയ പ്രമേയമനുസരിച്ച് പ്ലൂട്ടോയ്ക്ക് ഗ്രഹമെന്ന പദവി നഷ്ടമായി. 1930-ലെ ജനറൽ അസംബ്ളിയാണ് പ്ളൂട്ടോയെ ഒൻപതാമത്തെ ഗ്രഹമായി അംഗീകരിച്ചത്.