ഇസ്ലാം ന്യൂസീലൻഡിൽ
From Wikipedia, the free encyclopedia
ന്യൂസീലൻഡിലെ ഒരു ന്യൂനപക്ഷ മതമാണ് ഇസ്ലാം , ഇത് മൊത്തം ജനസംഖ്യയുടെ 1.18% മാത്രമാണ്. [1] 1900ൻറെ തുടക്കം മുതൽ 1960വരെയുള്ള കാലത്ത്തെക്കൻ ഏഷ്യയിൽ നിന്നും കിഴക്കൻ യൂറോപ്പിലുമുള്ള ചെറിയ മുസ്ലീം കുടിയേറ്റക്കാർ ഇങ്ങോട്ട് കുടിയേറി. 1970-കളിൽ ഫിജി ഇന്ത്യാക്കാരുടെ വരവോടെയാണ് കൂടുതൽ മുസ്ലിം കുടിയേറ്റം ഈ രാജ്യത്തേക്ക് ഉണ്ടായത്. പിന്നീട് 1990-കളിൽ വിവിധ യുദ്ധബാധിത രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾ എന്നിവയോടെയാണ് വൻതോതിൽ മുസ്ലിം കുടിയേറ്റമുണ്ടായി. 1959 ലാണ് ഇവിടെ ആദ്യ ഇസ്ലാമിക കേന്ദ്രം തുടങ്ങിയത്. ഇപ്പോൾ നിരവധി പള്ളികളും രണ്ട് ഇസ്ലാമിക വിദ്യാലയങ്ങളുമുണ്ട്. ന്യൂസീലൻഡിൽ ഭൂരിഭാഗം മുസ്ലീങ്ങളും സുന്നികളാണ് . ഷിയയും അഹ്മദി മുസ്ലീങ്ങളും ന്യൂസിലൻറിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം പള്ളി ഇവർ നടത്തുന്നതാണ്. [2]