എയ്ഡൻ ക്വിൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
എയ്ഡൻ ക്വിൻ (ജനനം മാർച്ച് 8, 1959) റെക്ക്ലെസ് (1984) എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഒരു ഐറിഷ് അമേരിക്കൻ നടനാണ്. അദ്ദേഹം ഡെസ്പറേറ്റ്ലി സീക്കിംഗ് സൂസൻ (1985), ദ മിഷൻ (1986), സ്റ്റേക്ക്ഔട്ട് (1987), അവലോൺ (1990), ബെന്നി & ജൂൺ (1993), ലെജൻഡ്സ് ഓഫ് ദ ഫാൾ (1994), മേരി ഷെല്ലിസ് ഫ്രാങ്കസ്റ്റീൻ (1994), മൈക്കൽ കോളിൻസ് (1996), പ്രാക്ടിക്കൽ മാജിക് (1998), സോംഗ് ഫോർ എ റാഗി ബോയ് (2003), അൺനോൺ (2011) തുടങ്ങി 80-ലധികം ഫീച്ചർ ഫിലിമുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ എയ്ഡൻ ക്വിൻ, ജനനം ...
എയ്ഡൻ ക്വിൻ | |
---|---|
ജനനം | (1959-03-08) മാർച്ച് 8, 1959 (65 വയസ്സ്) |
തൊഴിൽ | നടൻ |
സജീവ കാലം | 1979–ഇതുവരെ |
ജീവിതപങ്കാളി(കൾ) | എലിസബത്ത് ബ്രാക്കോ (m. 1987) |
കുട്ടികൾ | 2 |
അടയ്ക്കുക
ആൻ ഏർലി ഫ്രോസ്റ്റ് (1985), ബറി മൈ ഹാർട്ട് അറ്റ് വൂണ്ടഡ് നീ (2007) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ക്വിന്‍ രണ്ട് പ്രൈംടൈം എമ്മി അവാർഡ് നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. സിബിഎസ് ടെലിവിഷൻ പരമ്പരയായ എലിമെന്ററിയിൽ (2012-2019) ക്യാപ്റ്റൻ തോമസ് "ടോമി" ഗ്രെഗ്സൺ എന്ന കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.