എറിക അലക്സാണ്ടർ
From Wikipedia, the free encyclopedia
എറിക റോസ് അലക്സാണ്ടർ (ജനനം: നവംബർ 19, 1969) ഒരു അമേരിക്കൻ നടി, എഴുത്തുകാരി, നിർമ്മാതാവ്, സംരംഭക, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. എൻബിസി ഹാസ്യപരമ്പരയായ ദി കോസ്ബി ഷോയിലെ (1990–1992) പാം ടക്കർ, ലിവിംഗ് സിംഗിൾ (1993–1998) എന്ന ഫോക്സ് ഹാസ്യപരമ്പരയിലെ മാക്സിൻ ഷാ എന്നീ കഥാപാത്രങ്ങളിലൂടെ അവർ കൂടുതലായി അറിയപ്പെടുന്നു.[1] കോമഡി പരമ്പരയിലെ മികച്ച നടിക്കുള്ള രണ്ട് NAACP ഇമേജ് അവാർഡുകൾ ഉൾപ്പെടെ ലിവിംഗ് സിംഗിൾ എന്ന പരമ്പരയിലെ വേഷത്തിന് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.[2] ദി ലോംഗ് വാക്ക് ഹോം (1990), 30 ഇയേഴ്സ് ടു ലൈഫ് (2001), ഡെജോ വു (2006), ഗെറ്റ് ഔട്ട് (2017) എന്നിവയാണ് അവളുടെ പ്രധാന ചലച്ചിത്രങ്ങൾ.
വസ്തുതകൾ എറിക അലക്സാണ്ടർ, ജനനം ...
എറിക അലക്സാണ്ടർ | |
---|---|
ജനനം | എറിക റോസ് അലക്സാണ്ടർ (1969-11-19) നവംബർ 19, 1969 (54 വയസ്സ്) വിൻസ്ലോ, അരിസോണ, യു.എസ്. |
വിദ്യാഭ്യാസം | Philadelphia High School for Girls |
തൊഴിൽ | Actress |
സജീവ കാലം | 1986–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Tony Puryear
(m. 1997; div. 2017) |
പുരസ്കാരങ്ങൾ | 1996 – NAACP Image Award; Outstanding Actress in a Comedy Series (Living Single) 1998 – NAACP Image Award; Outstanding Actress in a Comedy Series (Living Single) |
വെബ്സൈറ്റ് | http://www.erikaalexander.com |
അടയ്ക്കുക