ഏഷ്യ-പസഫിക് എക്കണോമിക് കോഓപ്പറേഷൻ
From Wikipedia, the free encyclopedia
ഏഷ്യ-പസഫിക് മേഖലയിലുടനീളം സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന പസഫിക് റിമ്മിലെ 21 അംഗ സമ്പദ്വ്യവസ്ഥകൾക്കായുള്ള ഒരു അന്തർ സർക്കാർ ഫോറമാണ് അപെക് എന്ന് ചുരുക്കി വിളിക്കുന്ന ഏഷ്യ-പസഫിക് എക്കണോമിക് കോഓപ്പറേഷൻ.[1] 1980-കളുടെ മധ്യത്തിൽ ആരംഭിച്ച ആസിയാൻ മന്ത്രിസഭാനന്തര സമ്മേളനങ്ങളുടെ വിജയത്തെത്തുടർന്ന്,[2] ഏഷ്യ-പസഫിക് സമ്പദ്വ്യവസ്ഥകളുടെ വർദ്ധിച്ചുവരുന്ന പരസ്പരാശ്രിതത്വത്തിനും പ്രാദേശിക വ്യാപാര സംഘങ്ങളുടെ വരവിനും മറുപടിയായി യൂറോപ്പിനപ്പുറം കാർഷിക ഉൽപന്നങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കും പുതിയ വിപണികൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1989-ൽ അപെക് ആരംഭിച്ചത്.[3][4] സിംഗപ്പൂർ ആസ്ഥാനമായ [5] അപെക് ഏഷ്യാ-പസഫിക് മേഖലയിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള ബഹുരാഷ്ട്ര ബ്ളോക്കുകളിലും ഏറ്റവും പഴയ ഫോറങ്ങളിലും ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.[6] കൂടാതെ ഇത് ആഗോളതലത്തിൽ കാര്യമായ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നു.[7] [8] [9]
ഏഷ്യ-പസഫിക് എക്കണോമിക് കോഓപ്പറേഷൻ | |
---|---|
APEC-യിലെ അംഗ സമ്പദ് വ്യവസ്ഥകൾ | |
ആസ്ഥാനം | സിംഗപ്പൂർ |
തരം | സാമ്പത്തിക യോഗം |
അംഗത്വം | 21 സമ്പദ് വ്യവസ്ഥകൾ |
നേതാക്കൾ | |
• ചെയർപേഴ്സൺ | പ്രയുത് ചാൻ-ഓ-ചാ |
• എക്സിക്യൂട്ടീവ് ഡയറക്ടർ | റെബേക്ക ഫാത്തിമ സാന്താ മരിയ |
സ്ഥാപിതം | 1989 |
തായ്വാൻ (ചൈനീസ് തായ്പേയ് എന്ന പേരിൽ ഒരു മന്ത്രിതല ഉദ്യോഗസ്ഥൻ പ്രതിനിധീകരിക്കുന്നു) ഒഴികെയുള്ള എല്ലാ അപെക് അംഗങ്ങളുടെയും സർക്കാർ മേധാവികൾ [10] അപ്പെക്കിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നു. സമ്മേളന സ്ഥലം അംഗങ്ങൾക്കിടയിൽ വർഷം തോറും മാറിമാറി വരുന്നു. മിക്ക (എല്ലാം അല്ല) ഉച്ചകോടികളിലും പിന്തുടരുന്ന ഒരു പ്രശസ്തമായ പാരമ്പര്യം, പങ്കെടുക്കുന്ന നേതാക്കൾ ആതിഥേയ രാജ്യത്തിന്റെ ദേശീയ വസ്ത്രം ധരിക്കുന്നത് ആണ്. അപെകിന് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് സെക്രട്ടേറിയറ്റ്, പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ കൗൺസിൽ, പസഫിക് ഐലൻഡ് ഫോറം സെക്രട്ടേറിയറ്റ് എന്നീ മൂന്ന് ഔദ്യോഗിക നിരീക്ഷകരുണ്ട്. [11] G20 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് G20 മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യത്തിനായി അപെകിന്റെ ഹോസ്റ്റ് ഇക്കണോമി ഓഫ് ദ ഇയർ ക്ഷണിക്കപ്പെടുന്നു. [12] [13]