കാറ്റ് ഡെന്നിംഗ്സ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കാതറിൻ ലിറ്റ്വാക്ക്ർ[1] (ജനനം: ജൂൺ 13, 1986), തൊഴിൽപരമായി കാറ്റ് ഡെന്നിംഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ അഭിനേത്രിയാണ്. HBO കോമഡി-നാടക പരമ്പരയായ സെക്സ് ആന്റ് ദി സിറ്റിയിലെ ഒരു എപ്പിസോഡിലൂടെ അഭിനയരംഗത്തേയ്ക്കു ചുവടുവച്ച കാറ്റ് ഡെന്നിംഗ്സ്, അതുമുതൽ ദ 40 ഈയർ ഓൾഡ് വിർജിൻ (2005), ബിഗ് മൊമ്മാസ് ഹൌസ് 2 (2006), ചാർലീ ബാർട്ലെറ്റ് (2007) ദ ഹൌസ് ബണ്ണി (2008) നിക്ക് ആൻറ് നോറാസ് ഇൻഫിനിറ്റ് പ്ലേലിസ്റ്റ് (2008) ഡിഫെൻഡർ (2009), തോർ (2011), തോർ: ദ ഡാർക്ക് വേൾഡ് (2013) എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയങ്ങളായ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2011 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ CBS ൻറെ (കൊളമ്പിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം) 2 ബ്രോക്ക് ഗേൾസ് എന്ന ഹാസ്യപരമ്പരയിൽ ബെത്ത് ബെഹ്ർസുമൊത്ത് അഭിനയിച്ചിരുന്നു.
വസ്തുതകൾ കാറ്റ് ഡെന്നിംഗ്സ്, ജനനം ...
കാറ്റ് ഡെന്നിംഗ്സ് | |
---|---|
ജനനം | Katherine Litwack (1986-06-13) ജൂൺ 13, 1986 (37 വയസ്സ്) Bryn Mawr, Pennsylvania, U.S. |
തൊഴിൽ | Actress |
സജീവ കാലം | 2000–present |
വെബ്സൈറ്റ് | www |
അടയ്ക്കുക