കാർഡിയോപൾമണറി ബൈപാസ്
ശസ്ത്രക്രിയാസമയത്ത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താൽക്കാലികമായി ഏറ്റെ / From Wikipedia, the free encyclopedia
ശസ്ത്രക്രിയാസമയത്ത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താൽക്കാലികമായി ഏറ്റെടുക്കുന്ന സാങ്കേതികവിദ്യയാണ് കാർഡിയോപൾമണറി ബൈപാസ് (സി.ബി.പി.). ശരീരമാകെ രക്തവും ഓക്സിജനും തുടർച്ചയായി എത്തുന്നത് ഉറപ്പുവരുത്തുകയാണ് ഇതുമൂലം ചെയ്യുന്നത്. ഇതിനാവശ്യമായ പമ്പിനെ ഹാർട്ട്-ലങ് മെഷീൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പമ്പ് പ്രവർത്തിപ്പിക്കുന്ന വിദഗ്ദ്ധനെ പെർഫ്യൂഷനിസ്റ്റ് എന്നാണ് വിളിക്കുന്നത്. ഈ പ്രക്രീയയിൽ ശരീരത്തിനു വെളിയിലാണ് രക്തചംക്രമണം നടക്കുന്നത്.