കൃഷ്ണൻ
മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഒൻപതാമത്തെ അവതാരം / From Wikipedia, the free encyclopedia
ഭാരതീയ പുരാണങ്ങളിലും ഉപനിഷത്തുകളിലും അതുപോലെ ഇതിഹാസ കൃതികളിൽ ഒന്നായ മഹാഭാരതത്തിലും വളരെ പ്രാധാന്യത്തോടെ പരാമർശിക്കുന്ന ഒരു ദൈവീക കഥാപാത്രമാണ് ശ്രീകൃഷ്ണൻ (കണ്ണൻ). ഹൈന്ദവവിശ്വാസപ്രകാരം പരമാത്മാവായ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒൻപതാമത്തെ അവതാരമാണ് ശ്രീ കൃഷ്ണൻ. ശ്രീകൃഷ്ണനെ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമായിട്ടാണ് കണക്കാക്കുന്നത്. ആദികാലത്ത് ഭാഗവതരുടെയും, വൈഷ്ണവരുടെയും പ്രധാന ദൈവം കൂടിയായിരുന്നു കൃഷ്ണൻ. പ്രസിദ്ധമായ ഭഗവദ് ഗീത ശ്രീകൃഷ്ണൻ അർജുനന് പകർന്നു കൊടുത്തതാണെന്നു വിശ്വസിക്കപ്പെടുന്നു.
വസ്തുതകൾ ശ്രീ കൃഷ്ണൻ, ദേവനാഗരി ...
ശ്രീ കൃഷ്ണൻ | |
---|---|
ദേവനാഗരി | कृष्ण |
Sanskrit Transliteration | Kṛṣṇa |
Affiliation | ആദിനാരായണൻ |
മന്ത്രം | ॐ नमो भगवते वासुदेवाय; ശ്രീ കൃഷ്ണായ നമ: |
ആയുധം | സുദർശന ചക്രം |
ജീവിത പങ്കാളി | രാധ രുക്മിണി സത്യഭാമ ജാംബവതി സത്യാ ലക്ഷണ കാളിന്ദി(കളിന്ദജ) മിത്രവിന്ദ 16000 പത്നിമാർ ഉണ്ട്എന്നും പറയപ്പെടുന്നു |
Mount | രഥം |
Texts | ഭാഗവതം, ഭഗവദ് ഗീത മഹാഭാരതം വിഷ്ണു പുരാണം ഹരിവംശം ബ്രഹ്മ വൈവർത്ത പുരാണം |
അടയ്ക്കുക