ക്രിസ് ലോവൽ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ക്രിസ്റ്റഫർ ലോവൽ (ജനനം: ഒക്ടോബർ 17, 1984) ഒരു അമേരിക്കൻ അഭിനേതാവാണ്. വെറോണിക്ക മാർസ് (2006-2007) ടെലിവിഷൻ പരമ്പരയിലെ സ്റ്റോഷ് "പിസ്" പിസ്നാർസ്കി, പ്രൈവറ്റ് പ്രാക്ടീസ് (2007-2010), എന്ന പരമ്പരയിലെ വില്യം "ഡെൽ" പാർക്കർ, ഗ്ലോവ് (2017-2019) എന്ന പരമ്പരയിലെ സെബാസ്റ്റ്യൻ "ബാഷ്" ഹോവാർഡ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. അദ്ദേഹം അഭിനയിച്ച അപ്പ് ഇൻ ദി എയർ (2009), ദി ഹെൽപ്പ് (2011), പ്രോമിസിംഗ് യംഗ് വുമൺ (2020) എന്നീ സിനിമകൾ മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. സഹനിർമ്മാണവും സഹ-രചനയും നിർവ്വഹിച്ച ബിസൈഡ് സ്റ്റിൽ വാട്ടേഴ്സ് (2013) എന്ന ചിത്രത്തിലൂടെയാണ് ലോവൽ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
വസ്തുതകൾ ക്രിസ് ലോവൽ, ജനനം ...
ക്രിസ് ലോവൽ | |
---|---|
ജനനം | Christopher Lowell (1984-10-17) ഒക്ടോബർ 17, 1984 (39 വയസ്സ്) |
വിദ്യാഭ്യാസം |
|
തൊഴിൽ | Actor |
സജീവ കാലം | 2004–present |
കുട്ടികൾ | 1 |
അടയ്ക്കുക