ഗമാലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി
From Wikipedia, the free encyclopedia
ഗമാലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി, മുമ്പ് എൻ.എഫ്. ഗമാലെയ ഫെഡറൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി & മൈക്രോബയോളജി (ഗമാലെയ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ ഗമാലെയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി എന്നും അറിയപ്പെടുന്നു) എന്നറിയപ്പെട്ടിരുന്ന മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റഷ്യൻ മെഡിക്കൽ ഗവേഷണ സ്ഥാപനമാണ്. 2020 ലെ വിവരങ്ങൾപ്രകാരം ഇത് റഷ്യൻ ഫെഡറേഷന്റെ ആരോഗ്യ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. 1891 ൽ ഫിലിപ്പ് മാർക്കോവിച്ച് ബ്ലൈമെന്തൽ[4] സ്ഥാപിച്ച ഈ സ്ഥാപനം മൈക്രോബയോളജിയിലും വാക്സിൻ ഗവേഷണത്തിലും ഒരു പയനിയർ എന്ന നിലയിൽ പ്രശസ്തനായിരുന്ന പ്രമുഖ ഉക്രേനിയൻ, റഷ്യൻ, സോവിയറ്റ് ശാസ്ത്രജ്ഞനായിരുന്ന നിക്കോളായ് ഫ്യോഡോറോവിച്ച് ഗമാലേയയെ (ജീവിതകാലം: 1859-1949) അനുസ്മരിച്ച് (1949 മുതൽ) പുനർനാമകരണം ചെയ്യപ്പെട്ടു. COVID-19 പാൻഡെമിക് തടയുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ 48-ആമത് സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും വെക്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോസ്പോട്രെബ്നാഡ്സറുമായി സഹകരിച്ച് SARS-CoV-2 നായി ഈ ഇൻസ്റ്റിറ്റ്യൂട്ട് ഒരു പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.[5][6]
രൂപീകരണം | 1891; 133 years ago (1891) (എൻ.എഫ്. ഗമാലെയ ഫെഡറൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി & മൈക്രോബയോളജിയായി) |
---|---|
സ്ഥാപകർ | ഫിലിപ്പ് ബ്ലൈമെന്തൽl[1] |
ലക്ഷ്യം | Fund vaccine development |
ആസ്ഥാനം | 18 ഗമാലെയ സ്ട്രീറ്റ് മോസ്കോ, റഷ്യ 123098 |
Director General | അലക്സാണ്ടർ ജിന്റ്സ്ബർഗ് |
മാതൃസംഘടന | റഷ്യൻ ഫെഡറേഷനിലെ ആരോഗ്യ മന്ത്രാലയം |
Staff | 379 (92 പ്രൊഫസർമാർ ഉൾപ്പെടെ)[2][3] |
വെബ്സൈറ്റ് | gamaleya gamaleya |