ഗീതാഞ്ജലി റാവു (ശാസ്ത്രജ്ഞ)
From Wikipedia, the free encyclopedia
എഴുത്തുകാരി, ശാസ്ത്രജ്ഞ, എഞ്ചിനീയർ, സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് ( STEM ) പ്രൊമോട്ടർ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തയായ അമേരിക്കക്കരിയാണ് ഗീതഞ്ജലി റാവു (ജനനം: 19 നവംബർ 2005). 2017 ൽ ഡിസ്കവറി എഡ്യൂക്കേഷൻ 3 എം യംഗ് സയന്റിസ്റ്റ് ചലഞ്ച് നേടിയ അവർ ഫോബ്സിന്റെ 30 വയസ്സിന് താഴെയുള്ളവരുടെ പട്ടികയായ 30 അണ്ടർ 30 യിൽ ഉൾപ്പെട്ടിട്ടുണ്ട്.[1] അവർ നടത്തുന്ന കണ്ടുപിടുത്തങ്ങളുടെയും "ഇന്നൊവേഷൻ വർക്ക് ഷോപ്പുകളുടെയും" പേരിൽ 2020 ൽ ഗീതാഞ്ജലി ടൈം[2] ടോപ്പ് യങ്ങ് ഇന്നൊവേറ്റർ പട്ടികയിൽ ഇടം നേടുകയും, പിന്നീട് 2020 ഡിസംബർ 4 ന് ടൈം മാസികയുടെ കവറിൽ ഫീച്ചർ ചെയ്യുകയും അവരുടെ ആദ്യത്തെ "കിഡ് ഓഫ് ദി ഇയർ" ബഹുമതി നേടുകയും ചെയ്തു.[3][4]
വസ്തുതകൾ ഗീതാഞ്ജലി റാവു, ജനനം ...
ഗീതാഞ്ജലി റാവു | |
---|---|
ജനനം | (2005-11-19) നവംബർ 19, 2005 (18 വയസ്സ്) ലോൺ ട്രീ, കൊളൊറൊഡൊ, അമേരിക്കൻ ഐക്യനാടുകൾ |
അറിയപ്പെടുന്നത് | വെള്ളത്തിലെ ലെഡ് അളവ് കണക്കാക്കുന്ന ഉപകരണം (2018) |
പുരസ്കാരങ്ങൾ | ടൈം മാഗസിൻ 2020 കിഡ് ഓഫ് ദ ഇയർ |
അടയ്ക്കുക