ഗുജറാത്ത് കലാപം (2002)
2002-ൽ ഗുജറാത്തിൽ നടന്ന ഒരു കലാപം ഒരു കൂട്ടം ഹിന്ദുത്വ ഭീകരന്മാർ അതായത് RSS സങ്കടനയുടെ നേതൃത്ത്വത് / From Wikipedia, the free encyclopedia
2002-ൽ ഗുജറാത്തിൽ നടന്ന ഒരു ഹിന്ദു-മുസ്ലീം കലാപമാണ് ഗുജറാത്ത് കലാപം അഥവാ ഗുജറാത്ത് മുസ്ലീം വംശ ഹത്യ[5][6][7] അഹമദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു.[8][9] ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്ക്കൊണ്ടിരുന്ന കാർസേവകർ ഉൾപ്പെടെ 58 പേർ [10] കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു[11][12].
2002-ലെ ഗുജറാത്ത് കലാപം | |||||||
---|---|---|---|---|---|---|---|
കലാപത്തെ തുടർന്ന് പുകയുയരുന്ന അഹമ്മദാബാദ് | |||||||
| |||||||
മരണങ്ങൾ | |||||||
|
എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ വാദിക്കുന്നുണ്ട്.[13][14]
കലാപങ്ങളിൽ 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.[1] എന്നാൽ ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകൾ പറയുന്നു.[15][16] കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും ഈ കലാപത്തിൽ അരങ്ങേറിയിരുന്നു. കലാപം നടക്കുന്ന വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പറയുന്നു.[17]
ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകി. കൂടാതെ, കലാപം തടയാൻ ഗുജറാത്ത് സർക്കാർ യാതൊന്നും തന്നെ ചെയ്തില്ല എന്ന ആരോപണവും പ്രത്യേക അന്വേഷണ കമ്മീഷൻ നിരാകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനെതിരേ , ഗുജറാത്ത് കലാപത്തിലെ നിർണ്ണായകമായ തെളിവുകൾ ഒളിപ്പിച്ചു എന്ന ആരോപണം ഉയർന്നു വന്നു.[18] 2014 പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു, കൂടാതെ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരേ സമർപ്പിച്ചിരുന്ന ഒരു ഹർജിയും കോടതി തള്ളി.[19]
ഗുജറാത്ത് കലാപം ഒരു വർഗ്ഗീയ സംഘർഷമായിരുന്നുവെങ്കിലും, അത് ഒരു പ്രത്യേക മതവിഭാഗത്തെയോ, വംശീയ വിഭാഗത്തെയോ കൊന്നൊടുക്കുകയോ, ദ്രോഹിക്കുകയോ ലക്ഷ്യമാക്കി നടത്തുന്ന ഹിംസാത്മകമായ കലാപമായിട്ടാണ് ഗുജറാത്ത് കലാപത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.[20] ഗുജറാത്ത് കലാപത്തെ ഒരു വംശഹത്യ ആയിട്ടു തന്നെ കാണുന്നവരും ഉണ്ട്.