ചന്ദ്രഗുപ്തൻ രണ്ടാമൻ
From Wikipedia, the free encyclopedia
വിക്രമാദിത്യൻ എന്ന പേരിൽ പരാമർശിക്കപ്പെട്ടിരുന്ന ചന്ദ്രഗുപ്തൻ രണ്ടാമൻ ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം ക്രി.വ. 375 മുതൽ ക്രി.വ. 413/15 വരെ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഗുപ്തസാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തി. ഇന്ത്യയുടെ സുവർണ്ണകാലമായി പലയിടത്തും ഗുപ്തസാമ്രാജ്യത്തിന്റെ പ്രധാനമായ ഈ കാലഘട്ടത്തെ പരാമർശിക്കുന്നു. ഗുപ്ത ചക്രവർത്തിയായ സമുദ്രഗുപ്തന്റെ മകനായിരുന്നു ചന്ദ്രഗുപ്തൻ. ലാഭകരമായ വിവാഹബന്ധങ്ങളിലൂടെയും യുദ്ധോന്മുഖമായ ഒരു സാമ്രാജ്യ വികസന നയത്തിലൂടെയും ചന്ദ്രഗുപ്തൻ വിജയിച്ചു. ഇതേ മാർഗ്ഗമായിരുന്നു അദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനും പിന്തുടർന്നത്.
വസ്തുതകൾ ചന്ദ്രഗുപ്തൻ II (വിക്രമാദിത്യൻ), ഭരണകാലം ...
ചന്ദ്രഗുപ്തൻ II (വിക്രമാദിത്യൻ) | |
---|---|
ഗുപ്ത ചക്രവർത്തി ചന്ദ്രഗുപ്തൻ രണ്ടാമന്റെ നാണയം, ബ്രിട്ടീഷ് മ്യൂസിയം | |
ഭരണകാലം | ക്രി.വ. 375 - 415 |
മുൻഗാമി | Ramagupta |
പിൻഗാമി | കുമാരഗുപ്തൻ ഒന്നാമൻ |
ജീവിതപങ്കാളി | Dhruvadevi |
മക്കൾ | |
കുമാരഗുപ്തൻ ഒന്നാമൻ | |
രാജവംശം | ഗുപ്ത രാജവംശം |
പിതാവ് | സമുദ്രഗുപ്തൻ |
മാതാവ് | Datta Devi |
മതം | ഹൈന്ദവം |
അടയ്ക്കുക