ചില്ലുകൾ തകർത്ത രാത്രി
From Wikipedia, the free encyclopedia
ചില്ലുകൾ തകർത്ത രാത്രി (Kristallnacht) (ജർമ്മൻ ഉച്ചാരണം: [kʁɪsˈtalnaχt]; English: "Crystal Night") അല്ലെങ്കിൽ Reichskristallnacht [ˌʁaɪçs.kʁɪsˈtalnaχt], Night of Broken Glass എന്നും അറിയപ്പെടുന്ന, Reichspogromnacht [ˌʁaɪçs.poˈɡʁoːmnaχt] അല്ലെങ്കിൽ ചുരുക്കത്തിൽ Pogromnacht [poˈɡʁoːmnaχt] ( listen), എന്നും Novemberpogrome [noˈvɛmbɐpoɡʁoːmə] ( listen) എന്നുമെല്ലാം അറിയപ്പെടുന്നത് 1938 നവംബർ 9 നും 10 നും ജർമനിയിൽ നാസികളുടെയും നാസി അർദ്ധസൈനികവിഭാഗങ്ങളുടെയും ജർമ്മനിയിലെ ജൂതേതരവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ജർമ്മനി ആകമാനം ജൂതന്മാർക്കെതിരെ നടന്ന ഒരു പോഗ്രം ആണ്. അതിനെ എതിർക്കുകയോ, തടയുകയോ ചെയ്യാതെ ജർമ്മൻ അധികാരികൾ നോക്കിനിന്നതേ ഉള്ളൂ.[1][2] ജൂത ഉടമസ്ഥതയിലുള്ള കടകളുടെയും ഭവനങ്ങളുടെയും ആരാധനാലയങ്ങളുടെയും തകർത്ത ചില്ലുകൾ തെരുവുനീളെ ചിതറിത്തെറിച്ചുകിടന്നതിനാലാണ് ഈ പരിപാടിക്ക് ക്രിസ്റ്റൽനാഹ്റ്റ് (Kristallnacht) (ചില്ലുകൾ തകർത്ത രാത്രി) എന്ന പേരു വന്നത്.[3]
ചില്ലുകൾ തകർത്ത രാത്രി | |
---|---|
ഹോളോകോസ്റ്റ് എന്നതിന്റെ ഭാഗം | |
സ്ഥലം | 1938 -ൽ നാസി ജർമനിയുടെ അതിർത്തിക്കുള്ളിൽ (ഇന്നത്തെ ജർമനി, ആസ്ട്രിയ, പോളണ്ടിന്റെയും, റഷ്യയുടെയും ഭാഗം) |
തീയതി | 1938 നവംബർ 9 ഉം 10 ഉം |
ആക്രമണലക്ഷ്യം | ജർമനിയിലെയും ആസ്ട്രിയയിലെയും ജൂതരുടെ ചരിത്രം |
ആക്രമണത്തിന്റെ തരം | പോഗ്രം, കൊള്ള, കൊള്ളിവയ്പ്പ്, കൂട്ടക്കൊല, ഭരണകൂടഭീകരത |
മരിച്ചവർ | 91+ |
ആക്രമണം നടത്തിയത് | Sturmabteilung (SA) stormtroopers, German & Austrian civilians |
അന്നത്തെ ജൂതമരണസംഖ്യയെപ്പറ്റി വിഭിന്ന അഭിപ്രായങ്ങളുണ്ട്. 91 മരണങ്ങൾ[3] എന്നാണ് ആദ്യകണക്കുകൾ എങ്കിലും, ഈ പരിപാടിക്കുശേഷമുള്ള വ്യാപക അറസ്റ്റുകളും പീഡനങ്ങളും ആത്മഹത്യകളും കണക്കിലെടുക്കുമ്പോൾ മരണസംഖ്യ എത്രയോ അധികമാവാനാണ് സാധ്യതെയെന്നു ചരിത്രകാരന്മാർ പറയുന്നുണ്ട്.
കൂടാതെ ഏതാണ്ട് 30000 ആൾക്കാരെ പീഡനക്യാമ്പുകളിലേക്ക് അയയ്ക്കുകയുണ്ടായി.[3] ജൂതന്മാരുടെ ഭവനങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ വലിയ ചുറ്റികകൾ ഉപയോഗിച്ചാണ് അക്രമകാരികൾ അടിച്ചുതകർത്തത്.[4] വിയന്നയിൽ മാത്രം 95 എണ്ണം ഉൾപ്പെടെ ഏതാണ്ട് ആയിരത്തിലേറെ ജൂതപ്പള്ളികളാണ് കത്തിച്ചത് . 7000 -ത്തിലേറെ കച്ചവടസ്ഥാപനങ്ങൾ തകർത്തു.[5][6] 1933 മുതൽ 1945 വരെ ഒരു ജൂതവിരുദ്ധകലാപങ്ങളും ഇത്രയും വിശദമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിദേശങ്ങളിൽ ഇത് വ്യപകപ്രതിഷേധമുണ്ടാക്കി.[4]
ജർമ്മൻ നയതന്ത്രജ്ഞനായ ഏൺസ്റ്റ് ഫോം റാതിനെ, ഹെർഷൽ ഗ്രിൻസ്പാൻ എന്ന ജർമ്മനിയിൽ ജനിച്ച പോളണ്ടുകാരനായ ജൂതൻ കൊലപ്പെടുത്തിയതിൻറെ പശ്ചാത്തലത്തിലാണ് ആക്രമണങ്ങൾ നടന്നത്. അതിനുശേഷം ജൂതർക്കെതിരെ സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങളും ഉണ്ടായി. ഈ ആക്രമണങ്ങളെല്ലാം ജുതന്മാരെ ഉന്മൂലനം ചെയാനുള്ള നാസിപദ്ധതിയായ ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരത്തിന്റെ ഭാഗമായിട്ടായിരുന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നു.[7]