ചെൽസി എഫ്.സി.
ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് / From Wikipedia, the free encyclopedia
പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാം ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബാണ് ചെൽസി ഫുട്ബോൾ ക്ലബ്ബ്. 1905-ൽ സ്ഥാപിതമായ ഈ ക്ലബ്ബ് പ്രീമിയർ ലീഗിലാണ് കളിക്കുന്നത്. ക്ലബ്ബ് അതിന്റെ ചരിത്രത്തിലെ ഒട്ടുമിക്ക സമയങ്ങളിലും ഇംഗ്ലീഷ് ഫുട്ബോളിന്റെ മുകൾ നിലയിലാണ് നിലനിന്നത്. ക്ലബ്ബിന്റെ രൂപീകരണം മുതൽ, 41,837 സീറ്റുകളുള്ള[2] സ്റ്റാംഫോർഡ് ബ്രിഡ്ജ് മൈതാനമാണ് അവരുടെ ഹോം ഗ്രൗണ്ട്.
പൂർണ്ണനാമം | ചെൽസി ഫുട്ബോൾ ക്ലബ്ബ് | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | ദ പെൻഷണേഴ്സ് (1952 വരെ), ദ ബ്ലൂസ് (ഇപ്പോൾ) | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 10 മാർച്ച് 1905; 119 വർഷങ്ങൾക്ക് മുമ്പ് (1905-03-10)[1] | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | സ്റ്റാംഫോർഡ് ബ്രിഡ്ജ്, ഫുൾഹാം, ലണ്ടൻ (കാണികൾ: 41,837[2]) | ||||||||||||||||||||||||||||||||||||||||||||||||
ഉടമ | റോമൻ അബ്രാമോവിച്ച് | ||||||||||||||||||||||||||||||||||||||||||||||||
ചെയർമാൻ | ബ്രൂസ് ബക്ക് | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | അന്റോണിയോ കൊണ്ടേ | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | പ്രീമിയർ ലീഗ് | ||||||||||||||||||||||||||||||||||||||||||||||||
2018-19 | പ്രീമിയർ ലീഗ്, 3-ആം സ്ഥാനം | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
Current season |
1955 ലീഗ് ചാംപ്പ്യൻഷിപ് വിജയത്തോടെയാണ് ചെൽസിയുടെ പ്രധാന നേട്ടങ്ങൾ ആരംഭിക്കുന്നത്. കൂടാതെ 1960, 1970, 1990, 2000 കാലഘട്ടങ്ങളിൽ മറ്റ് പല നേട്ടങ്ങളും ക്ലബ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ക്ലബ്ബ് മികച്ച വിജയങ്ങൾ രുചിക്കുകയും, 1997 മുതലുള്ള വർഷങ്ങളിൽ പ്രധാനപ്പെട്ട 15 കിരീടങ്ങൾ ചെൽസി നേടുകയും ചെയ്തു.[3] ചെൽസി ഇതുവരെ 4 പ്രീമിയർ ലീഗ് കിരീടങ്ങളും, 7 എഫ്.എ. കപ്പുകളും, 4 ലീഗ് കപ്പുകളും, 4 എഫ്.എ. കമ്മ്യൂണിറ്റി ഷീൽഡുകളും നേടി. യൂറോപ്യൻ മത്സരങ്ങളിൽ 2 തവണ യുവേഫ കപ്പ് വിന്നേഴ്സ് കപ്പും, ഓരോ തവണ വീതം യുവേഫ സൂപ്പർ കപ്പും, യുവേഫ യൂറോപ്പ ലീഗും, യുവേഫ ചാമ്പ്യൻസ് ലീഗും നേടി. യുവേഫ ചാമ്പ്യൻസ് ലീഗ് നേടിയ ഒരേയൊരു ലണ്ടൻ ക്ലബ്ബും ചെൽസിയാണ്.[4] യുവേഫയുടെ ക്ലബ്ബ് മത്സരങ്ങളിലെ പ്രധാന മൂന്ന് കിരീടങ്ങളും നേടിയ നാലു ക്ലബ്ബുകളിൽ ഒന്നും, ആദ്യത്തെ ബ്രിട്ടീഷ് ക്ലബ്ബും, ഒരേതവണ പ്രധാന രണ്ട് യൂറോപ്യൻ കിരീടങ്ങൾ നേടിയ ആദ്യ ക്ലബ്ബും ചെൽസിയാണ്.[5][6] 2009-2010 സീസണിൽ ആദ്യ ഇരട്ടക്കിരീടവും ചെൽസി നേടി.
ചെൽസിയുടെ സാധാരണ കിറ്റ് റോയൽ ബ്ലൂ ഷർട്ടും, ഷോർട്ട്സും വെളുത്ത സോക്സും ആണ്. ക്ലബ്ബിന്റെ പ്രതിച്ഛായ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പലതവണ ചെൽസിയുടെ ക്രെസ്റ്റ് (Crest) പുതുക്കിയിട്ടുണ്ട്. 1950-കളിൽ രൂപകൽപ്പന ചെയ്യപ്പെട്ട ക്രെസ്റ്റിന്റെ പുതിക്കിയ രൂപമായ, ആചാരപൂർവ്വം കയ്യിലൊരു വടിയുമേന്തി ആക്രമണോത്സുകതയോടെ നിൽക്കുന്ന ഒരു സിംഹമാണ് ചെൽസിയുടെ നിലവിലെ ക്രെസ്റ്റ്.[7] കാണികളുടെ സാന്നിധ്യത്തിന്റെ കണക്കിൽ, ഇംഗ്ലീഷ് ഫുട്ബോളിൽ ഏറ്റവുമുയർന്ന അഞ്ചാമത്തെ ശരാശരി ക്ലബ്ബ് നിലനിർത്തിപ്പോരുന്നുണ്ട്.[8] പ്രീമിയർ ലീഗിലെ ഏറ്റവുമുയർന്ന ആറാമത്തെ ശരാശരിയായിരുന്ന 41,462 ആയിരുന്നു 2012-13 സീസണിൽ ചെൽസിയുടെ സ്വന്തം മൈതാനത്തിലെ കാണികളുടെ ശരാശരി.[9] 2003 ജൂലൈ മുതൽ റഷ്യൻ കോടീശ്വരൻ റോമൻ അബ്രാമോവിച്ചിന്റെ ഉടമസ്ഥതയിലാണ് ക്ലബ്ബ്.[10] 2013 ഏപ്രിലിൽ, ക്ലബ്ബിന്റെ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 18% ഉയർന്ന് £588 ദശലക്ഷം ($901 ദശലക്ഷം) ആയതോടെ, ഫോബ്സ് മാസിക ക്ലബ്ബിനെ ഏറ്റവും ഉയർന്ന മൂല്യമുള്ള ഏഴാമത്തെ ഫുട്ബോൾ ക്ലബ്ബായി തിരഞ്ഞെടുത്തു.[11][12]