ജോവാൻ ബെന്നറ്റ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ജോവാൻ ജെറാൾഡിൻ ബെന്നറ്റ് (ജീവിതകാലം: ഫെബ്രുവരി 27, 1910 - ഡിസംബർ 7, 1990) ഒരു അമേരിക്കൻ നാടക, സിനിമാ, ടെലിവിഷൻ നടിയായിരുന്നു. ഒരു ഷോ-ബിസിനസ് കുടുംബത്തിൽ നിന്നുള്ള മൂന്ന് നടിമാരായ സഹോദരങ്ങളിൽ ഒരാളായിരുന്നു അവർ. നാടകങ്ങളിലൂടെ തന്റെ കരിയർ കരുപ്പിടിപ്പിച്ച ബെന്നറ്റ് നിശബ്ദ സിനിമകളുടെ കാലഘട്ടത്തിൽ നിന്നും ശബ്ദസിനിമകളുടെ യുഗത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഏകദേശം 70-ലധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മാൻ ഹണ്ട് (1941), ദി വുമൺ ഇൻ ദി വിൻഡോ (1944), സ്കാർലറ്റ് സ്ട്രീറ്റ് (1945) എന്നിവയുൾപ്പെടെയുള്ള സംവിധായകൻ ഫ്രിറ്റ്സ് ലാങ്ങിന്റെ ചലച്ചിത്രങ്ങളിലെ സർപ്പസുന്ദരിമാരുടെ വേഷങ്ങൾക്കും 1968-ൽ എമ്മി അവാർഡ് നാമനിർദ്ദേശം ലഭിച്ച 1960-കളിലെ ഗോതിക് സോപ്പ് ഓപ്പറയായ ഡാർക്ക് ഷാഡോസിലെ എലിസബത്ത് കോളിൻസ് സ്റ്റൊഡാർഡ് (ഒപ്പം പൂർവ്വികരായ നവോമി കോളിൻസ്, ജൂഡിത്ത് കോളിൻസ്, ഫ്ലോറ കോളിൻസ്, ഫ്ലോറ കോളിൻസ് പി.ടി എന്നീ വേഷങ്ങളും) എന്ന ടെലിവിഷൻ വേഷത്തിൻറേയും പേരിലാണ് അവർ ഏറ്റവും നന്നായി ഓർമ്മിക്കപ്പെടുന്നത്.
ജോവാൻ ബെന്നറ്റ് | |
---|---|
ജനനം | ജോവാൻ ജെറാൾഡിൻ ബെന്നറ്റ് (1910-02-27)ഫെബ്രുവരി 27, 1910 ഫോർട്ട് ലീ, ന്യൂജേഴ്സി, യു.എസ്. |
മരണം | ഡിസംബർ 7, 1990(1990-12-07) (പ്രായം 80) സ്കാർസ്ഡേൽ, ന്യൂയോർക്ക്, യു.എസ്. |
അന്ത്യ വിശ്രമം | പ്ലസന്റ് വ്യൂ സെമിത്തേരി, ലൈം, കണക്റ്റിക്കട്ട്, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1916–1982 |
ജീവിതപങ്കാളി(കൾ) | ജോൺ മരിയൻ ഫോക്സ്
(m. 1926; div. 1928)ജീൻ മാർക്കി
(m. 1932; div. 1937)വാൾട്ടർ വാംഗർ
(m. 1940; div. 1965)ഡേവിഡ് വൈൽഡ്
(m. 1978) |
കുട്ടികൾ | 4[1] |
മാതാപിതാക്ക(ൾ) | റിച്ചാർഡ് ബെന്നറ്റ് അഡ്രിയൻ മോറിസൺ |
ബന്ധുക്കൾ | ലൂയിസ് മോറിസൺ (മുത്തച്ഛൻ) കോൺസ്റ്റൻസ് ബെന്നറ്റ് (സഹോദരി) ബാർബറ ബെന്നറ്റ് (സഹോദരി) മോർട്ടൺ ഡൗണി ജൂനിയർ (മരുമകൻ) |
വെബ്സൈറ്റ് | joanbennett |