ടീംവ്യൂവർ
From Wikipedia, the free encyclopedia
ദൂരെയിരുന്ന് മറ്റുള്ള കമ്പ്യൂട്ടറുകളെ പൂർണ്ണമായി നിയന്ത്രിക്കാനും ഫയലുകൾ കൈമാറ്റം ചെയ്യാനും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് ടീംവ്യൂവർ. ഒന്നിലധികം കമ്പ്യൂട്ടറുകളെ പരസ്പരം നിയന്ത്രിക്കാൻ സാധിക്കുന്ന ഈ സോഫ്റ്റ്വേർ മൈക്രോസോഫ്റ്റ് വിൻഡോസ്, മാക് ഒ.എസ്. ടെൻ[1], ലിനക്സ്[2], ഐ.ഒ.എസ്.[3], ആൻഡ്രോയിഡ്[4] എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്നു. വാണിജ്യപരമായും അല്ലാതെയും രണ്ടു ലൈസൻസുകളിൽ സോഫ്റ്റ്വേർ ലഭ്യമാകുന്നു. 2005-ൽ ജർമ്മനിയിലാണ് സോഫ്റ്റ്വേർ നിർമ്മിച്ചത്. ഫയലുകൾ കൈമാറ്റം ചെയ്യൽ, ചാറ്റിങ്, വീഡിയോ കോൺഫറൻസ് എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ഇതിലൂടെ സാധ്യമാകുന്നു.
വസ്തുതകൾ വികസിപ്പിച്ചത്, ഓപ്പറേറ്റിങ് സിസ്റ്റം ...
Teamviewer 11 on Windows 10 | |
വികസിപ്പിച്ചത് | TeamViewer GmbH, Germany |
---|---|
ഓപ്പറേറ്റിങ് സിസ്റ്റം | Android, iOS, Linux, macOS, Microsoft Windows, Windows Phone 8, Windows RT, BlackBerry |
തരം | Remote administration, Web conferencing |
അനുമതിപത്രം | ഫ്രീമിയം |
വെബ്സൈറ്റ് | www |
അടയ്ക്കുക