ടെസ്റ്റോസ്റ്റിറോൺ
രാസസംയുക്തം / From Wikipedia, the free encyclopedia
ഒരു പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ (Testosterone). ആൻഡ്രോജനുകൾ അഥവാ പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്. പുരുഷന്മാരിൽ ഏറെ പ്രവർത്തനക്ഷമമായ ഈ ലൈംഗിക ഹോർമോണിന്റെ പ്രധാന ഉറവിടം വൃഷണമാണ്. ശുക്ലജനക നാളികൾക്കിടയിലുള്ള അന്തരാള കോശങ്ങളാണ് ഈ ഹോർമോണുകൾ സ്രവിക്കുന്നത്. സ്ത്രീകളിലും ചെറിയ അളവിൽ ഈ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അണ്ഡാശയം (ഓവറി), അഡ്രീനൽ കോർട്ടക്സ് എന്നിവിടങ്ങളിൽ നിന്നാണ് ഈ ഹോർമോൺ സ്ത്രീകളിൽ ഉത്പാദിപ്പിക്കുന്നത്. ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം അന്തരാള കോശ ഉത്തേജക ഹോർമോൺ എന്ന പിറ്റ്യൂട്ടറി ഹോർമോൺ ആണ് നിയന്ത്രിക്കുന്നത്. അസറ്റിക് അമ്ളവും മറ്റു ലഘു തന്മാത്രകളും ചേർന്ന് കോളസ്റ്റിറോളും അതിൽനിന്ന് ടെസ്റ്റോസ്റ്റിറോണും വൃഷണത്തിൽ ഉത്പാദിക്കപ്പെടുന്നു. 19 കാർബൺ അണുക്കളടങ്ങുന്ന ഒരു സ്റ്റിറോയിഡാണ് ടെസ്റ്റോസ്റ്റിറോൺ. പുരുഷന്മാരിൽ ഏകദേശം 30 വയസിന് ശേഷം വർഷംതോറും ഒരു ശതമാനം വച്ചു ഈ ഹോർമോണിന്റെ ഉത്പാദനം കുറയാറുണ്ട്. അതുകൊണ്ട് തന്നെ മധ്യവയസ് പിന്നിട്ടവരിൽ ഈ ഹോർമോണിന്റെ ഉത്പാദനം കുറയാറുണ്ട്. 'പുരുഷ ആർത്തവവിരാമം അഥവാ ആൻഡ്രോപോസ്' എന്ന വാക്ക് ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവിൽ ഉള്ള ഗണ്യമായ കുറവിനെ സൂചിപ്പിക്കുന്നു. മദ്യവയസ്ക്കരായ സ്ത്രീകളിൽ ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തോട് കൂടി ഈസ്ട്രജൻ ഹോർമോൺ പോലെ തന്നെ ഓവറിയിൽ നിന്നുള്ള ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കുറയാറുണ്ട്. പതിവായ ശാരീരിക വ്യായാമം, പോഷക സമൃദ്ധമായ ആഹാരം ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ ഉത്പാദനം കാര്യക്ഷമമായി നിലനിർത്താൻ സഹായിക്കുന്നു.
Systematic (IUPAC) name | |
---|---|
(8R,9S,10R,13S,14S,17S)- 17-hydroxy-10,13-dimethyl- 1,2,6,7,8,9,11,12,14,15,16,17- dodecahydrocyclopenta[a]phenanthren-3-one | |
Clinical data | |
Trade names | Androderm, Delatestryl |
AHFS/Drugs.com | monograph |
Pregnancy category |
|
Routes of administration | Intramuscular injection, transdermal (cream, gel, or patch), sub-'Q' pellet |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | low (due to extensive first pass metabolism) |
Metabolism | Liver, Testis and Prostate |
Biological half-life | 2–4 hours |
Excretion | Urine (90%), feces (6%) |
Identifiers | |
CAS Number | 58-22-0 Y 57-85-2 (propionate ester) |
ATC code | G03BA03 (WHO) |
PubChem | CID 6013 |
DrugBank | DB00624 Y |
ChemSpider | 5791 Y |
UNII | 3XMK78S47O Y |
KEGG | D00075 Y |
ChEBI | CHEBI:17347 N |
ChEMBL | CHEMBL386630 Y |
Chemical data | |
Formula | C19H28O2 |
Molar mass | 288.42 |
Specific rotation | +110,2° |
| |
| |
Physical data | |
Melting point | 155 °C (311 °F) |
SEC combustion | −11080 kJ/mol |
NY (what is this?) (verify) |