ടോഗോ (നായ)
From Wikipedia, the free encyclopedia
ലിയോൺഹാർഡ് സെപ്പാലയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ലെഡ് (ലീഡ് ഡോഗ്) നായയായിരുന്നു ടോഗോ (1913 – December 5, 1929).[1] 1925-ൽ അലാസ്കയിൽ നടന്ന നോം സിറം റണിൽ (നോമിലെ രോഗികളായ കുട്ടികൾക്ക് മരുന്ന് എത്തിക്കാനുള്ള യാത്ര) പങ്കെടുത്ത് 300 മൈലുകൾ (480 km) ഓടിയ നായയാണ്. ഈ യാത്രയിൽ ബാൾട്ടോ എന്ന പ്രസിദ്ധമായ നായ ഓടിയത് 50 കിലോമീറ്റർ മാത്രമായിരുന്നു.[2] ഗണ്ണർ കാസൻ എന്ന മഷെറും (Rider) ബാൾട്ടോയും അവസാന ഭാഗം ചെയ്തതിനാൽ ഏറ്റവും പ്രശസ്തനായി. മാധ്യമങ്ങൾ ബാൾട്ടോയ്ക്ക് നൽകിയ ശ്രദ്ധ ടോഗോയ്ക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. 2019-ൽ ടോഗോയെക്കുറിച്ച് ഹോളിവുഡിൽ സാഹസിക സിനിമ ഇറങ്ങി.
വസ്തുതകൾ Species, Breed ...
Species | കാനിസ് ലൂപ്പസ് ഫാമിലിയാരിസ് |
---|---|
Breed | സൈബീരിയൻ ഹസ്കി |
Sex | ആൺ |
Born | 1913 |
Died | December 5, 1929 (aged 16) Poland Spring, മെയ്ൻ |
Resting place | അലാസ്കയിലെ വസില്ലയിൽ |
Occupation | തെന്നുവണ്ടി നായ |
Known for | 1925-ലെ നോമിലേക്കുള്ള സിറം യാത്ര. |
Title | എക്കാലത്തെയും വീര മൃഗം - "ടൈം മാഗസിൻ" |
Owner | ലിയോനാർഡ് സെപ്പാല |
Offspring | Togo (II), Kingeak, Paddy, Bilka (and others). |
Named after | Tōgō Heihachirō |
അടയ്ക്കുക