ഡെന്നിസ് മുക്വെഗെ
From Wikipedia, the free encyclopedia
ഒരു കോങ്കോളീസ് ഗൈനക്കോളജിസ്റ്റാണ് ഡെന്നിസ് മുക്കെൻഗെരെ മുക്വെഗെ (/mʊkˈweɪɡi/;[2] 1955 മാർച്ച് 1 -ന് ജനനം). വിമത സൈന്യരാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ ചികിത്സിക്കുന്നതിനായി നിർമ്മിക്കപ്പെട്ട ബുക്കാവു യിലെ പാൻസി ഹോസ്പിറ്റൽ സ്ഥാപിച്ചത് മുക്വെഗെ,[3] അദ്ദേഹം അവിടെത്തന്നെയാണ് ജോലി ചെയ്യുന്നതും. രണ്ടാം കോങ്കോ യുദ്ധത്തിനോടനുബന്ധിച്ച് പീഡിപ്പിക്കപ്പെട്ട ആയിരത്തോളം സ്ത്രീകളെ അദ്ദേം ചികിത്സിച്ചിട്ടുണ്ട്, അവരിൽ പലരും ഒന്നിലധികം പ്രാവശ്യം പീഡനത്തിരയായവരാണ്. തന്റെ ഒരു ദിവസത്തെ 18 മണിക്കൂർ പ്രവർത്തനവേളയിൽ ദിനംപ്രതി ഇതിനോടനുബന്ധിച്ച് പത്തോളം ഓപ്പറേഷനുകൾ നടത്തുന്നു.[3] ദി ഗ്ലോബ് ആന്റ് മെയിൽ അനുസരിച്ച് പീഡനത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിൽ ലോകത്തെ ഏറ്റവും മികച്ച ഡോക്ടറാണ് മുക്വെഗെ.[4]
ഡെന്നിസ് മുക്വെഗെ | |
---|---|
ജനനം | (1955-03-01) 1 മാർച്ച് 1955 (69 വയസ്സ്) ബെൽജിയൻ കോങ്കോ, ബുക്കാവു[1] |
ദേശീയത | ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ[1] |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ബുറുണ്ടി യൂണിവേഴ്സിറ്റി ഓഫ് ആങ്കേഴ്സ് |
തൊഴിൽ | ഗൈനക്കോളജിക്കൽ സർജൻ |
സജീവ കാലം | 1983–present |
പുരസ്കാരങ്ങൾ | Human Rights First Civil Courage Prize Wallenberg Medal Right Livelihood Award Four Freedoms Award Time 100 Sakharov Prize Seoul Peace Prize UN Prize in Human Rights Olof Palme Prize Gulbenkian Prize Legion of Honour Nobel Peace Prize (2018) |
യുദ്ധാനന്തരം പീഡനത്തെ ആയുധമായി ഉപയോഗിക്കുന്നതിനെതിരെ നടത്തിയ പ്രവർത്തനങ്ങൾക്ക് 2018 സമാധാനത്തിനുള്ള നൊബേൽ മുക്വെഗെക്കും, നാദിയ മുരാദിനും ലഭിച്ചു.[5]